അവസാന വാർഷികം (16/05/2021)

പത്താം വാർഷികം...! പതിയെഴു വർഷത്തെ പ്രണയം പാതി വഴിയിൽ വാടിപ്പോയ ഓർമ്മകൾ ഉള്ള വാർഷികം...!!

ഡിവോഴ്സ് ന്റെ hearing നാളെയായിരുന്നു... Lock down നീട്ടിയത് കൊണ്ട് കേസ് മാറ്റിവെച്ചു. എന്തൊരു വിരോധാഭാസം എന്നോർത്ത് ചിരിച്ചു.. വിവാഹത്തിൽ നിന്ന് വിവാഹ മോചനത്തിന് ഒരു ദിവസത്തെ ദൂരം മാത്രം..!!

ഒരിക്കലും പിരിയരുത് എന്ന് കരുതി തന്നെയാണ് എല്ലാം ക്ഷമിച്ചു മുന്നോട്ട് പോയത്...എവിടെയൊക്കെയോ എന്റെ സ്വാർത്ഥത, മക്കൾക്ക് അമ്മ വേണമെന്നുള്ള സ്വാർത്ഥത പല കൊള്ളരുതായ്മ്മയെയും കണ്ടില്ലെന്നു നടിച്ചു മുന്നോട്ട് പോകാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..!
വിട്ടുവീഴ്ചകൾ മടുത്തില്ല.. എല്ലാം ശരിയാവും എന്ന് തന്നെ മനസ് പറഞ്ഞു കൊണ്ടിരുന്നു..!!

ഒരിക്കൽ മുറിവ് വന്നപ്പോൾ തന്നെ തിരിച്ചറിവ് ഉള്ളവർ പറഞ്ഞിരുന്നു... ഇത്  വലിയൊരു മുറിവായി വീണ്ടും വരുമെന്ന്... അന്നൊക്കെ അവരെ വെല്ലുവിളിച്ചും അങ്ങനെ സംഭവിക്കില്ല എന്ന് വീരവാദം പറഞ്ഞും ഞാൻ മുന്നോട്ട് തന്നെ പോയി.. ഇടറിയ കാല് ഓടിയുന്നത് വരെ!!

ഇന്ന് ഒരുപാട് ചിന്തകൾ വേട്ടയാടുന്നു...
എന്റെ ധാർമികത എനിക്ക് എന്ത് നൽകിയെന്ന്...
ഞാൻ കാണിച്ച വിശ്വസ്ഥത എന്ത് നേടിയെന്നും..!!
മക്കൾക്ക് അമ്മ നഷ്ടമായി... പകരം വെയ്ക്കാൻ സാധിക്കാത്ത ഒരു സ്ഥാനം...!!
എത്രയൊക്കെ നിറഞ്ഞാടിയാലും എനിക്ക് പൂർത്തിയാക്കാൻ സാധിക്കാത്ത ഒരു രംഗം...
നാളെ ഒരാൾ വരുമെന്ന് കരുതുന്നു.. ഒരു കരുതലായി... ഒരു കരമായി കൂടെയുണ്ടാവാൻ.. കൂട്ടാകുവാൻ!!

രണ്ട് ബാഗിൽ ജീവിതം വാരി നിറച്ച് ഇറങ്ങി പോയവൾ കാലിടറി പാതി വഴിയിൽ നിൽക്കുന്ന കാഴ്ച്ച ചങ്ക് പിളർക്കുന്നു...
കൂടെ ഉണ്ടാവാണേ എന്നൊരു പ്രാർത്ഥന പിന്നീട് ഉണ്ടായില്ല... ക്യാൻസർ ആയിട്ടും ഉപേക്ഷിച്ചു പോയതിന് ശേഷം..!!
അതുവരെ പല തവണ ചെന്നിരുന്നു.. തിരിച്ചു വിളിച്ചിരുന്നു.. അപ്പോഴൊക്കെ എനിക്ക് വേറെ ഒരു പെണ്ണിനെ കിട്ടില്ല എന്ന് മനസിലുണ്ടായിരിക്കണം...
 അറിയാമായിരുന്നു വീണ്ടും ഉപേക്ഷിക്കപ്പെടും.. ഒറ്റയാകുമെന്നും..!!

മക്കളെയോർത്തു പലവട്ടം  തിരിച്ചു വിളിച്ചിരുന്നു... ഭാര്യയായിട്ടല്ല... മക്കളുടെ അമ്മയായിട്ട്.. മാത്രം..
 ഒരുവീട്ടിൽ രണ്ട് അപരിചിതരായിപോലെ ജീവിക്കാൻ മനസിനെ പഠിപ്പിച്ചിരുന്നു...!
മനസുണ്ടായിട്ടല്ല.. ഇഷ്ടപ്പെട്ടവളുടെ ഇഷ്ടത്തിന് വേണ്ടി... എന്റെ കുഞ്ഞ് കെട്ടിപിടിച്ചു കരഞ്ഞിട്ടുണ്ട്...
പോകല്ലേ മമ്മി എന്ന് പറഞ്ഞു കൊണ്ട്..
അമ്മയും അപേക്ഷിച്ചിട്ടുണ്ട്... മക്കളെ ഓർത്ത് ഇറങ്ങി പോകല്ലേ എന്ന്..!!
എല്ലാം കണ്ടും കെട്ടും ഭ്രാന്ത് പിടിച്ചു ഞാൻ നോക്കി നിന്നിട്ടുണ്ട്... ഇറങ്ങി പോകുന്നത് നോക്കി..!
കാരണം അവൾക്ക് പാലിക്കാൻ വാക്ക് ഉണ്ട്.. ആർക്കോ കൊടുത്ത വാക്ക്... തിരിച്ചു വരുമെന്നും മക്കളെ ഉപേക്ഷിച്ചു ഇറങ്ങി വരാമെന്നുമുള്ള വാക്ക്..!
നല്ല പോലെ പാലിച്ചു കൊണ്ട്  ഇറങ്ങി പോയി...!!

ഇന്ന് വലിയൊരു lock down കടന്ന് പോകുമ്പോൾ,
ആരും സ്വീകരിക്കാൻ ഇല്ലാതെ, പോകാൻ ഒരു വീട് ഇല്ലാതെ,
കൊച്ചിയിലെ ഹോസ്റ്റൽ മുറിയിൽ തനിച്ചിരുന്നു  സമയം കളയുന്ന ആ പരിചയക്കാരിയെ ഓർക്കുമ്പോൾ മനസ്സിൽ ഒരിക്കലും നിർവൃതി തോന്നിയില്ല.. സങ്കടം മാത്രം..!
ഒരുപാട് പേര് ആഘോഷങ്ങൾക്ക് കൂടെ ഉണ്ടായിട്ടും ഒറ്റപെട്ട ഈ അവസ്ഥയിൽ ഇങ്ങനെ കാണുമ്പോൾ സഹതാപം മാത്രം..!

അപ്പോഴും പറഞ്ഞിരുന്നു ... ഇതൊക്കെ മാറുന്നത് വരെ പോയി നിൽക്കാൻ വേറെ സ്ഥലം ഇല്ലെങ്കിൽ വന്നോളൂ എന്ന്..!!
അവിടെയും പതിവ് പോലെ ഞാൻ അന്യൻ.. ഓഫർ
അഹങ്കാരത്തോടെ നിരസിക്കാൻ തോന്നിച്ച വലിയ മനസ്സിന്റെ ഉടമ... Lock down ആണെങ്കിലും യാതൊരു കുറവും ഇല്ലാതെ ഞാനും മക്കളും ജീവിക്കുമ്പോൾ ഇത്രയും നാൾ കൂടെ ഉണ്ടായ ആള് കഷ്ടപ്പെട്ട് ജീവിക്കുന്നത് കണ്ടപ്പോൾ സഹായിക്കണമെന്ന് തോന്നി.. ബന്ധം സ്ഥാപിക്കാനോ, തിരിച്ചു ജീവിതത്തിൽ കൊണ്ട് വരാനോ ആയിരുന്നില്ല..

കൊള്ളാം... എന്നോട് no പറയാൻ തോന്നിച്ച വാശി..!
നന്നായി ജീവിച്ചു കാണിച്ചാൽ മതി.. അത്‌ മാത്രമാണ് എന്റെ ആഗ്രഹം.. കൂടുതൽ ഒന്നും വേണ്ട... അത്‌ മാത്രം...
ആരുടെ കൂടെയായാലും സന്തോഷത്തോടെ, ചിരിക്കുന്ന മുഖവും ശാന്തിയുള്ള മനസും ഉണ്ടാവാണേ എന്ന് മാത്രം  പ്രാർത്ഥന...

ഒൻപതു വർഷം എന്റെ കൂടെ താമസിച്ചതിനു നന്ദി... വിവാഹ വാർഷികാശംസകൾ..അവസാന വിവാഹ വാർഷികം...!! പത്താമത്തെ വാർഷികം എനിക്ക് ഇല്ലല്ലോ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)