ചില മടുപ്പുകൾ (20/05/2021)

ആരെയും കാത്തിരിക്കാതെ ജീവിക്കാൻ സാധിക്കുമെങ്കിൽ അത്‌ തന്നെയാണ് സന്തോഷം. ചിലപ്പോഴൊക്കെ കാത്തിരിപ്പുകൾ കാത്തിരിപ്പായി തന്നെ അവശേഷിക്കാറുണ്ട്.. അതുമല്ലെങ്കിൽ കാത്തിരുന്നു ഒരുപാട് ആകുമ്പോൾ ചില തിരിച്ചറിവുകൾ ഉണ്ടാകാറുണ്ട്.. വെറുതെയായിപോയ കാത്തിരിപ്പ് എന്ന് വിളിപ്പേരുമിട്ട് അവസാനം lഉണ്ടാക്കാറുണ്ട്.

ഒറ്റയ്ക്ക് ആകുന്നതും ഒരു സുഖം തന്നെയാ... ആരോടും അനുവാദം മേടിക്കാതെ, ആരെയും കാത്ത് നിൽക്കാതെ ഒരു ജീവിതം. ബാധ്യത ആവാതെയുള്ള ഒരു അവശേഷിക്കൽ.. ഇനി ഒരു മടുപ്പ് കാണണ്ടല്ലോ.. ഉപേക്ഷിക്കപ്പെടൽ ഉണ്ടാവില്ലല്ലോ..!!

തന്നോട് തന്നെയാ പ്രണയം എന്ന് മനസിലാക്കേണ്ട ഒരു സമയം... അതൊരു വല്ലാത്ത വികാരം തന്നെയാ.. ഇതുവരെ ആരെയോ പ്രീതിപ്പെടുത്തി കളഞ്ഞ കുറെ നാളുകൾ... ഇനി എന്നെ സ്നേഹിക്കട്ടെ.. എനിക്ക് വേണ്ടി കുറച്ചു ജീവിക്കട്ടെ.. എന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കട്ടെ..! എനിക്ക് എന്നെയും കൊണ്ട് ഒരു യാത്ര പോകണം ... ഒരു സിനിമ കാണണം..തനിച്ചിരുന്നു കഥ ആസ്വാദിക്കണം... സങ്കൽപ്പിക്കണം.. ഉറങ്ങണം..!!

പോകുന്ന വഴികളിൽ ഇറങ്ങി നിൽക്കാൻ തോന്നണം.. അനുവാദം ചോദിക്കാതെ ഉള്ള യാത്രകൾ... നിലാവ് കണ്ട് മാനം നോക്കി കിടക്കാൻ പറ്റുന്ന ചില രാത്രികൾ... തനിച്ചു വേണം ഇതെല്ലാം...!! ചുറ്റുമുള്ള ഒന്നും കേൾക്കാത്ത ഒരു രാത്രി.. ഞാനും എന്റെ ശബ്ദവും മാത്രമുള്ള ഒരു രാത്രി.. പിന്നെ അങ്ങോട്ട് ഒരുപാട് രാത്രികൾ... ഉറങ്ങാതെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്ന കുറെ രാത്രി യാത്രകൾ...

ഇഷ്ടങ്ങൾ ഒരുപാട് ബാക്കി...
ബാക്കി വെച്ചതും  ബാക്കി വെയ്ക്കാൻ നിർബന്ധിക്കപ്പെട്ടതും..
ആർക്കും വേണ്ടിയല്ലാത്ത ഒരു ജീവിതം.. എനിക്ക് വേണ്ടി.. എനിക്ക് വേണ്ടി മാത്രം..!!
എത്ര കിട്ടിയാലും ഒടുങ്ങാത്ത ആർത്തി പോലെ ചില തോന്നലുകൾ കൂടെ കൂടിയിരുന്നു...!!
വേദനകൾ മാത്രം ബാക്കി വെയ്ക്കുന്ന പതിവ് ഒരിക്കൽ കൂടി കണ്ടപ്പോൾ ഇഷ്ടങ്ങൾ കുഴിച്ചു മൂടാൻ നിർബന്ധിതൻ ആയി.

ഒരുവാക്ക് പോലും അന്യൻ ആക്കാൻ പ്രേരിപ്പിക്കുമെങ്കിൽ സ്വയമേ നിയന്ത്രിക്കുന്നത് തന്നെയാ നല്ലത്..ഒരുപാട് അടുക്കുന്നതും അകലുന്നതും ഒരുപോലെ പൊള്ളുന്നു.. ഇതാണ് ജീവിതമെന്ന് ഓർപ്പിച്ചു തന്നു..ഇതിന് മാത്രമേ അർഹത എന്ന് പറയാതെ പറഞ്ഞ ചില മറുപടികൾ..

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)