log out ചെയ്യാതെ കടന്ന് പോകുമ്പോൾ.... (21/05/2021)
ചിലപ്പോഴൊക്കെ ആഗ്രഹിക്കാറുണ്ട്...
ഒരു കടന്ന് പോക്ക്...!!
ജീവിതത്തിൽ നിന്നും
Log out ചെയ്യാതൊരു കടന്ന് പോക്ക്...!!
എല്ലാം പിന്നിൽ ഉപേക്ഷിച്ച്
ഒരു യാത്ര..!!
വിട പറയാതെ..
യാത്രമൊഴി എഴുതാതെ..!!
വരികളും താളുകളും മടക്കി വെയ്ക്കാൻ മറന്നുകൊണ്ടൊരു യാത്ര..!!
അതുവരെ
കൂടെ ഉണ്ടായവരെല്ലാം അകലെയാക്കി...
ഇനിയെങ്കിലും ഒന്ന് അടുക്കാൻ ആഗ്രഹിച്ചവരെ നിരാശരാക്കി കൊണ്ട് ...
നടന്ന് നീങ്ങേണ്ട യാത്ര..!!
ഒപ്പമിരുന്ന ഇരുപ്പിടങ്ങൾ ശൂന്യമാവുമ്പോൾ...
പലപ്പോഴും വിളികൾ കൊണ്ട് ശബ്ദിച്ചിരുന്ന അവരുടെ ഫോണുകൾ നിശബ്ദമാകുമ്പോൾ... ഓർക്കുമായിരിക്കും ..!!
പല ബന്ധങ്ങളും അങ്ങനെയാണല്ലോ...!!
നഷ്ടപെടുന്നത് വരെ... വിലയറിയാത്ത..
മൂല്യമറിയാത്ത ബന്ധങ്ങൾ...!!
എഴുതി തുടങ്ങിയത് പൂർത്തിയാക്കാതെ പോകണം...
ഒരു യാത്ര...!!
നിരാശയിൽ നിന്ന്..
അസുഖത്തിൽ നിന്ന്..
വേദനകളിൽ നിന്ന്...
ഒറ്റപെടലിൽ നിന്ന്..
തുറന്നിട്ട ഒരു വാതിൽ പോലെ log out ചെയ്യാതെ ജീവിതത്തിൽ നിന്ന് ഒരു യാത്ര...!!
ചിലത് അവശേഷിപ്പിച്ചു കൊണ്ട് ... താളുകൾ ബാക്കി വെച്ചുകൊണ്ട്....
ഓരോ വരിയിലും കോറിയിട്ട വിഷാദങ്ങൾ...!!
ഓർക്കണം..
നീറിയ രാത്രികളും നഷ്ടപ്പെടുത്തിയ ഉറക്കവും..!!
തുറന്നിടണം വരികളുടെ ജനലുകൾ...!!
വായു കടക്കട്ടെ...
കാറ്റു കൊണ്ട് പോകട്ടെ സങ്കടങ്ങളും നഷ്ടങ്ങളും...!!
കാലം വായിക്കട്ടെ..!!
ഒരു യാത്ര പോകണം..
ഒരു fake id ഹാക്ക് ചെയ്ത ജീവിതമെന്ന അക്കൗണ്ട് log out ചെയ്യാതെ...!!