ശൂന്യതയിലേയ്ക്ക് ഒരു ഇറങ്ങിപോക്ക് (19/05/2021)

ചില ഇറങ്ങിപോക്കുകൾ ശൂന്യതയിലേയ്ക്കാണ്..!!
അത്രമേൽ വെറുപ്പാണ് എന്നൊക്കെ പറഞ്ഞാലും ചില സ്ഥാനങ്ങൾ ഒഴിഞ്ഞു തന്നെ കിടക്കും.. ആർക്കും പകരമാവാതെ..!

പല മടുപ്പുകളും ക്ഷണികമാണ്.. പടി കടന്നുയുടനെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നതെന്തോ ഉള്ളിൽ അവശേഷിപ്പിക്കുന്നു...!
എങ്കിലും മനസിലെ ഈഗോ തല തിരിക്കാൻ സമ്മതിക്കാറില്ല..!

എല്ലാ ഇഷ്ടങ്ങളും പ്രണയമല്ല.. ചിലതൊക്കെ വിശപ്പാണ്.. വയറു നിറയുമ്പോൾ കഴിക്കാൻ പറ്റാതാവുന്ന ഭക്ഷണം പോലെ മടുത്തു പോകും... എത്ര രുചിയുണ്ടെങ്കിലും..!!

ചിലരൊക്കെ അങ്ങനെയാണ്.. ഇനി ഒരിക്കലും വിശക്കില്ല എന്ന് അന്ധമായി വിശ്വസിക്കും..
വിശപ്പ് ഉണ്ടാവുമ്പോൾ ഭക്ഷണം ഇല്ലാതാവുന്ന അവസ്ഥ.. അത്‌ അവർക്ക് മാത്രം അറിയാം..!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)