2020 ഒരു lock down ഓർമ്മ...(12/05/2021)
2020 മാർച്ചിൽ തുടങ്ങിയ കൊറോണ ഭയം ഒരു വർഷം കഴിയുമ്പോൾ ഭീകരമായി തുടരുന്നു...
കഴിഞ്ഞ കുറെ വർഷങ്ങൾ മലയാളികൾക്ക് സങ്കടങ്ങളുടെ പ്രളയങ്ങളും അസുഖങ്ങളുടെ തീരാ വേദനയുമായി മാറിയിരിക്കുന്നു..!
2020 എന്ന വർഷം എനിക്ക് ഏറ്റവും മറക്കാനാവാത്ത ഒന്നാണ്...containment സോൺ, ക്വാറന്റൈൻ, Lock down തുടങ്ങിയ ചില ഇംഗ്ലീഷ് വാക്കുകൾ മലയാളി ആദ്യമായി നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം. ഒരു ശരാശരി മലയാളിയെ പോലെ ഞാനും lock down ന്റെ ആദ്യ ദിനങ്ങളും അവയുടെ ബുദ്ധിമുട്ടുകളും ആസ്വദിച്ചു അന്ധകാരനഴിയിൽ ജീവിച്ച ഓർമ്മകളുമുള്ള 2020..
ഒരുപക്ഷേ എന്റെ മക്കൾ അവരുടെ അമ്മയുമായി ജീവിച്ച അവസാന നാളുകൾ...!
കുറെയൊക്കെ രസമായിരുന്നു... ആദ്യദിനങ്ങൾ..!!
അതുവരെ എന്നും തിരക്കിട്ട് നടന്നിരുന്ന ഞാൻ വീട്ടിലേയ്ക്കും കുട്ടികളിലേയ്ക്കും ഒതുങ്ങി കൂടിയ നിമിഷങ്ങൾ...
ചൂണ്ടയിട്ടും കാരംസ് കളിച്ചും മക്കളോടും ഭാര്യയോടും ഒപ്പം ചിലവഴിച്ച കുറെ നല്ല ഓർമ്മകൾ...
ഇടയ്ക്ക് കോവിഡ് ഡ്യൂട്ടി വന്നത് കൊണ്ട്, ആ പേരും പറഞ്ഞ് കാറിൽ കറങ്ങി നടന്ന് ആഘോഷിച്ച കുറച്ചു മണ്ടത്തരങ്ങൾ... ഇന്നത്തെ പോലെ കോറോണയെ അന്ന് പേടിയില്ലായിരുന്നു എന്നതാണ് സത്യം...!!
പിന്നോട്ട് നോക്കുമ്പോൾ എവിടെയൊക്കെയോ ചില നഷ്ടങ്ങൾ ...!!
എത്ര പെട്ടന്നാണ് കൂടെ ഉണ്ടായിരുന്ന ഒരു അംഗം അന്യയായി പോകുന്നത്...!!
ഒരു lock down പിരിഡിൽ അപരിചിതരായി പോയ നല്ല രണ്ട് പരിചയക്കാർ...!!
വൈൻ കെട്ടിയും, കുട്ടികൾക്ക് പല വിധ പലഹാരങ്ങൾ ഉണ്ടാക്കിയും സമയം ചിലവഴിച്ച ആദ്യ ദിനങ്ങളിലെ ഒരു പരിചയക്കാരി...നല്ലൊരു അമ്മ..!
കുറച്ച് അങ്ങോട്ട് കടന്നപ്പോൾ...2020 ജൂൺ ആയപ്പോൾ പെട്ടെന്ന് ഒരു കരുതൽ... സ്നേഹം... അങ്ങനെയാണ് ഞാൻ തെറ്റ് ധരിച്ചത്...!!
എന്നെ സപ്പോർട്ട് ചെയ്യാൻ ഒരു ജോലിക്ക് പോകണം പോലും..!!കഴിഞ്ഞ പത്തു വർഷം കൂടെ താമസിച്ചിട്ട് ഇതുവരെ തോന്നാത്ത ഒരാഗ്രഹം... വിലക്കി നോക്കി.. ഞാൻ മാത്രമല്ല... അവളുടെ വേണ്ടപ്പെട്ടവരും..പക്ഷേ അവർ എല്ലാം നേരെത്തെ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ മുന്നോട്ട് തന്നെ !!
പിന്നെ അങ്ങോട്ട് lock down ഒരു പ്രശ്നമേ അല്ലായിരുന്നു ... എങ്ങനെ എങ്കിലും രാവിലെ എറണാകുളം വരെ പോയാൽ മതി..
കുട്ടികളെ തിരക്കുന്നില്ല.. അവർക്ക് ഭക്ഷണം ശരിയായി കൊടുക്കുന്നില്ല.. വൈകുന്നേരം ഒരുപാട് വൈകി കയറി വരുന്നു... ക്ഷീണം ആണെന്ന് പറയുന്നു..വന്ന് കഴിഞ്ഞാൽ ഫുൾ time ഫോണിൽ..ഓഫീസിൽ നിന്നുള്ള call ആണെന്ന് പറയുന്നു... അതും വീടിന്റെ ടെറസിൽ പോയി നിന്നേ സംസാരിക്കൂ...
മാറ്റം ഒരുപാട് സംഭവിക്കുന്നു...!!
എന്നോട് താല്പര്യം ഒട്ടുമില്ല..എല്ലാം മനസിലായി തുടങ്ങി.. കൈവിട്ട് പോകുന്നു എന്ന് അറിഞ്ഞു... കൊറോണ കൂടിയപ്പോൾ എല്ലായിടവും പോലീസ് ബ്ലോക്ക് ചെയ്തപ്പോൾ പോലും പോലീസ് കാരുടെ കാല് പിടിച്ചു പോലും ജോലിക്ക് പോകുന്ന ആത്മാർത്ഥത...!
ഒന്നും മനസിലാകാതെ ഞാൻ പകച്ചു നിന്ന നിമിഷങ്ങൾ..!!
വൈകാതെ കാര്യം ഞാൻ അറിയുന്നു...
ജോലിക്ക് പോകാനുള്ള കാരണം അറിയുന്നു..
ജോലിയുടെ പേരും പറഞ്ഞ് കാണാൻ പോയ ആളെ ഞാൻ കണ്ടെത്തുന്നു...
ശുഭം... എല്ലാം അവസാനിക്കുന്നു..!!
2020 എന്ന വർഷം നാളെ ലോകം ഓർക്കാൻ പോകുന്നത് ഒരു കൊച്ച് വയറസിന്റെ പേരിൽ ആയേക്കാം..
പക്ഷേ എനിക്ക് അങ്ങനെ അല്ലല്ലോ... ജീവിതം വഴി മുട്ടിപ്പോയ ചില കണ്ടുമുട്ടലുകളുടെ വർഷം..തിരിച്ചടിയുടെയും തിരിച്ചറിവിന്റെയും വർഷം..
മക്കൾക്ക് അമ്മ നഷ്ടപെട്ട വർഷം..
ഭാര്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം..അവൾ പാറി പറന്നു തുടങ്ങിയ വർഷം..!!
ഏറ്റവും ഉപരി...
ഞാൻ ക്യാൻസർ രോഗിയായ വർഷം...!!
രോഗി ഉപേക്ഷിക്കപ്പെടേണ്ടവൻ ആണെന്ന് എനിക്ക് മനസിലാക്കിതന്ന വർഷം..
അസുഖം മനുഷ്യനെ ഒരു ബാധ്യത ആകുമെന്ന് അനുഭവിച്ചറിഞ്ഞ വർഷം..
കൂടെ ഉണ്ടായ സമയത്തിന്റെ ഒരംശം വേണ്ട ഉപേക്ഷിച്ചു പോകാനുള്ള തോന്നലിനെന്നു എന്നെ ഓർപ്പിച്ച വർഷം..
ഒറ്റപ്പെടൽ എത്ര ഭീകരം ആണെന്നും രോഗത്തേക്കാളും വേദനയുള്ളതാണെന്നും പഠിപ്പിച്ച വർഷം...
അങ്ങനെ മറക്കാനാവാത്ത ഒരു വർഷം...
മറക്കരുത് എന്ന് മനസിനെ ഓർമിപ്പിക്കുന്ന ഒരു വർഷം..2020