second check up.. (28/10/2022)
വയ്യാത്ത കാലുമായി വീണ്ടും ഒരു കൂട്ടിരിപ്പ് കാരിയായി എന്നോടൊപ്പം ഹോസ്പിറ്റലിൽ..!!
ഇന്ന് വീണ്ടും പോകുന്നു...
രണ്ടാഴ്ച മുൻപ് തന്ന മരുന്ന് കാറിൽ അവശേഷിക്കുന്നു...
കഴിച്ചില്ല...!!
പലപ്പോഴും മറന്നു പോയി..
അല്ലാത്തപ്പോൾ ബോധം ഇല്ലായിരുന്നു...!!
ഇന്ന് പോലും ഹോസ്പിറ്റലിൽ പോകണം എന്ന് ആഗ്രഹിച്ചില്ല..
അവളുടെ നിർബന്ധം കൊണ്ട് പോകുന്നു...!!
ഡോക്ടർ പറയുന്നത് കേൾക്കാൻ തന്നെ പേടി..!!
പാതി മയക്കത്തിൽ കേട്ടത് മറന്നിട്ടില്ല...!!
ഇനിയും ഒന്നും താങ്ങാൻ വയ്യ..
കിടന്നു പോവാതെ കുറച്ചു നാൾ കൂടി...!!
അത് മാത്രം സ്വപ്നം...!!!