വിങ്ങൽ... (24/10/2022)
ചില നഷ്ടങ്ങൾ ഒരിക്കലും തിരിച്ചു കിട്ടാത്തവയാണ്..!!
വിശ്വാസവും അങ്ങനെ തന്നെ..
ഒരിക്കൽ നഷ്ടമായി കഴിഞ്ഞാൽ പിന്നീടൊരിക്കലും വീണ്ടെടുക്കാൻ സാധിക്കില്ല...!!
എന്റെ നഷ്ടങ്ങളിൽ ഒന്ന് കൂടി...!!
ഏറ്റവും മോശമായി പോയ...
ഒരു പാഴ് ജന്മം ആണ് ഞാൻ..!!
മറ്റുള്ളവരെ വെറുപ്പിച്ചു...
ഏച്ച് കെട്ടിയ സന്തോഷം അഭിനയിച്ചു...
സ്വയം ഹാപ്പിയാണ് എന്ന് കാണിക്കാൻ മാത്രം കുറെ ചിത്രങ്ങൾ..!!
സ്വസ്ഥത എന്തെന്ന് അറിഞ്ഞിട്ട് നാളുകൾ ആവുന്നു...
കൂടെ കൂടുന്നവർക്കും ഞാൻ വേദന മാത്രമേ കൊടുത്തുള്ളൂ...
കൂട്ട് ഉണ്ടായവർക്കും ഞാൻ ഒരു പ്രശ്നം ആണെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുന്നു...
തിരിച്ചു നടക്കേണ്ട സമയം ആയി കഴിഞ്ഞു...!!
ഒറ്റയ്ക്ക് ആണ് ജീവിതം എന്ന് സ്വയം പഠിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം ആവുന്നു...!!
മടുത്തു...
എല്ലാം...
അഭിനയിച്ചും...
മറ്റുള്ളവരെ കാണിച്ചും...