തോറ്റു പോയവർ... (02/10/2022)

ഒരിക്കലും ഇനി ആവർത്തിക്കാൻ സാധ്യതയില്ലാത്ത ചില ദിനങ്ങളിലൂടെയാണ് ഞാൻ ജൂൺ 25 മുതൽ കടന്നു പോയി കൊണ്ടിരിക്കുന്നത്...!!

സ്വന്തം അല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ...
സ്വന്തമായി തന്നെ കരുതി കൊണ്ട് കൂടെനിൽക്കുന്നു...!!

ഒന്നിനും എതിര് പറഞ്ഞിട്ടില്ല..
ഒന്നും മുടക്കിയിട്ടില്ല...
എല്ലാം സാധിച്ചു കൊടുത്തു...
വാശിയോടെ...
നാളെക്ക് മാറ്റിവെയ്ക്കാതെ...!!

എല്ലാം കഴിഞ്ഞു കുറ്റം മാത്രമേ തിരിച്ചു കിട്ടൂ എന്ന തിരിച്ചറിവോടെ കൂടെ നിന്നു...!!

ഓരോ ദിവസവും കുറ്റവും കുത്തുവാക്കുകളും പരിഹാസങ്ങളും കൂടുന്നതല്ലാതെ ഒരിക്കലും കുറഞ്ഞിട്ടില്ല...!!

ഇന്നും പതിവ് പോലെ...!!
ഞാൻ എന്നും മോശക്കാരൻ..
വെറുക്കപെടേണ്ടവൻ...
ഒറ്റപെടുത്തേണ്ടവൻ...
ആർക്കും വേണ്ടാത്തവൻ...
ആരുമില്ലാത്തവൻ..!!

എവിടെയാണ് ഞാൻ തോറ്റു പോയത് എന്ന് ഇന്നെനിക്ക് മനസിലായിരിക്കുന്നു...!!!

ആരെയും വെറുക്കാൻ അറിയില്ല..
തരുന്നത് ഒക്കെയും വാങ്ങി കൂട്ടി കൊണ്ട് അവരുടെ തെറിയും തല്ലും സഹിച്ചു ജീവിക്കേണ്ട ഒരു തോൽവിയാണ് ഞാൻ...!!

ഞാൻ കാണിച്ചു കൂട്ടുന്നതൊക്കെയും ഷോ ഓഫ്‌.. അഭിനയം...!!

ഞാൻ ആർക്കും വേണ്ടാത്തവൻ...
ആരുമില്ലാത്തവൻ...!!!

ബാധ്യത ആയി ജീവിക്കേണ്ടി വന്നൊരു തോൽവി മാത്രം ആണ് ഞാൻ..!!

അടുത്ത ആഗ്രഹം സാധിച്ചു കൊടുക്കാൻ കാത്ത് നിന്നുകൊണ്ട്...
ഞാൻ വീണ്ടും കരയുന്നു...
ഇനിയും ചതിയും തോൽവിയും ഏറ്റു വാങ്ങാൻ കൊതിച്ചു കൊണ്ട് നിൽക്കുന്നു...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)