ഹോസ്പിറ്റലിൽ... (09/10/2022)

2020 ഒക്ടോബർ 30 നു ആയിരുന്നു എന്റെ സർജറി...!!
രണ്ട് വർഷം പിന്നിടുമ്പോൾ...
ഹോസ്പിറ്റലിന്റെ പടി കാണാതെയും പോകാതെയും ഇരുന്ന രണ്ട് വർഷങ്ങൾ..!!

പലരും പലപ്പോഴും ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു..
പുറകെ നടന്നു നിർബന്ധിച്ചു...
പക്ഷേ പോയില്ല..!!
കൂടെ വരാൻ ഒരാള് വേണമായിരുന്നു...
ബാധ്യതയാവാത്ത...
കടപ്പാടിന്റെ പേര് പറഞ്ഞു
ശല്യം ചെയ്യാത്ത ഒരാൾ..!!

ഇന്നാണ് അങ്ങനെ ഒരാൾ വന്നത്...
അല്ലെങ്കിൽ...
എന്റെ കൂടെ വരണമെന്ന് വാശി പിടിച്ചു വന്നത് ..!!!
കരിയിലയും മണ്ണാങ്കട്ടയും പോലെ രണ്ട് പേര്...!!

പേടിച്ചു കൊണ്ടാണ് ഒരാഴ്ച്ചയായി ജീവിക്കുന്നത്...
നല്ല വേദനയായിരുന്നു...
ആരോടും പറഞ്ഞില്ല...
അങ്ങനെ പറയാൻ ആരും ഉണ്ടായിരുന്നില്ല...
സഹിച്ചു...
പറ്റുവോളം...!!

മരുന്ന് ഉണ്ടേലും വേദനക്ക് കുറവില്ല...!!
എന്താണ്‌ എന്ന് അറിയില്ല..
ഇതൊരു തുടക്കമാവാം..
ഇനിയങ്ങോട്ട്....!!

ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്ന വരും ദിവസങ്ങൾ...
ഒരു തവണ വരുന്നവർ പിന്നീട് കൂടെ വരാൻ സാധ്യതയില്ല...
അത്ര മടുപ്പാണ്...!!

അങ്ങനെ ഒരാൾ എനിക്കും ഉണ്ടാവില്ല...!!
എല്ലാം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ...
അത്‌ മാത്രം പ്രാർത്ഥന...!!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)