വേദനയും ഉറക്കവും... (10/10/2022)

വേദന കൊണ്ട് പുളയുമ്പോൾ...
ഉറങ്ങാനാവാതെ ഭ്രാന്ത് പിടിക്കുമ്പോൾ...
ഒന്ന് ആശ്വസിപ്പിക്കുവാൻ...
എന്ത് പറ്റി എന്ന് ചോദിക്കുവാൻ...
വേദനയുണ്ടോ എന്ന് ചോദിക്കുവാൻ...

ഒരാളുണ്ടായിരുന്നുവെങ്കിൽ...??

ആഗ്രഹിച്ചു പോകുന്നു...!!
ആരുമില്ലെങ്കിൽ പോലും...

ഇനിയൊരിക്കലും അങ്ങനെ ഒരാൾ ഉണ്ടാവില്ലയെന്ന് അറിഞ്ഞു കൊണ്ടുള്ള ജീവിതമാണ് മടുപ്പ്...!!

വേദന സഹിച്ചും ഉറക്കമില്ലാതെയും എഴുന്നേറ്റിരുന്നു മതിയായി...!!

ഇത്രയും സഹിക്കാൻ എനിക്ക് പറ്റുന്നില്ല...

ഞാൻ ഒരു ബാധ്യതയാവുമെന്ന് മനസിലാക്കി ഓടി പോയവർ ആണ് ഭാഗ്യവതി...!!

സൗഹൃദം നടിച്ചു കൂടെ കൂടിയവർക്കും വേദന മനസിലായപ്പോൾ പതിയെ ഒഴിവാക്കി തുടങ്ങി ...
ബാധ്യത ആണെന്ന് ഓർത്തപ്പോൾ...
തിരിച്ചറിഞ്ഞപ്പോൾ...
പിന്നീട് അങ്ങോട്ട് ആരോപണങ്ങൾ മാത്രം...
കുറ്റപ്പെടുത്തൽ...
സ്വയം ഞാൻ ഒഴിഞ്ഞു മാറാൻ വേണ്ടി മാത്രം...!!

സമയം 3.23....!!
വേദന കൊണ്ട് കിടക്കാൻ സാധിക്കുന്നില്ല...
എല്ലാരും ഉറങ്ങുമ്പോൾ...
കൂടെ ഒരാൾ ഇല്ലാതെ...
ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തരാൻ ആരുമില്ലാത്ത അവസ്ഥ ദയനീയം തന്നെ...!!

വേദന... അത്‌ ഞാൻ അനുഭവിച്ചു തന്നെ തീർക്കണം...!!
അതും ഒറ്റയ്ക്ക്...!!
പങ്ക് വെയ്ക്കാനോ
ആശ്വസിപ്പിക്കാനോ
ഒരാളുപോലും ഇല്ലാതെ തന്നെ.!!

ഒന്ന് ഉറങ്ങാൻ സാധിച്ചിരുന്നെങ്കിൽ...
കുറച്ചു നേരം....
നാളെ ഹോസ്പിറ്റലിൽ
ചെല്ലുന്നതിനു കുറച്ചു മുൻപ്..
ഒന്ന് ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ...??

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)