അനിശ്ചിതത്വം... (23/10/2022)
ഒരു സ്വപ്നം കൂടി പൊഴിയുമ്പോൾ ജീവിതം കൂടുതൽ വിസ്മയം ആവുന്നു...!!
ചില സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും രണ്ട് ദിവസത്തെ ആയുസേ ദൈവം കൊടുക്കാറുള്ളു...!!
പൊള്ളായായ കുറെ വാക്കുകളും...
ചിരിച്ചു കാട്ടുന്ന മുഖങ്ങളും...!!
എല്ലാവരെയും വിൽക്കുന്നവർക്ക് എന്തും ആവാം....
ആരെയും പട്ടിയാക്കാം..
അവർക്ക് കുട പിടിച്ചവരും സ്തുതി പാടിയവരും എന്നും അവരുടെ പ്രീതിക്ക് വേണ്ടി പഞ്ച പുച്ഛമടക്കി വഴിയിൽ കാത്ത് നിൽക്കും...!!
തനിയെ നടന്ന വഴികളിൽ കൂട്ട് വന്ന് കൂട്ടായി മാറിയവർ തിരിഞ്ഞു നടക്കുന്നു...
ഒന്നും നഷ്ടപ്പെടുത്താൻ ആവാതെ...
ആരെയും കളയാനാവാതെ...!!
വാക്ക് പറഞ്ഞതും കൂടെ നിൽക്കാമെന്ന് ഏറ്റതും അവരുടെ ഡയറിയിൽ രേഖപെടുത്തിയിട്ടില്ലാത്ത താളുകൾ...!!!
ഒരിക്കൽ കൂടി എവിടെയോ തേപ്പ് കിട്ടി എന്ന് മാത്രം ഓർപ്പിച്ചു കൊണ്ട് ഞാൻ നിർത്തുന്നു...!!
എല്ലരും കൂടി ചേർന്നു എന്നെ പറ്റിക്കുവായിരുന്നു എന്ന് ഇന്ന് മാത്രം മനസിലായി..!!
ആർക്കും ആരെയും എനിക്ക് വേണ്ടി നഷ്ടപ്പെടുത്താൻ തോന്നിയില്ല...