തനിച്ചാക്കി പോവാൻ... (10/10/2022)

ചിലപ്പോൾ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന്...
എല്ലാം സഹിച്ചു മുന്നോട്ട് പോയാൽ മതിയായിരുന്നു...
ആരും ഒന്നും അറിയാത്ത പോലെ...!!

പക്ഷേ സാധിച്ചില്ല...
ഞാൻ പൊട്ടിതെറിച്ചു പോയി...
ചതിക്കപ്പെട്ടപ്പോൾ...
അതും ഏറ്റവും പ്രീയപെട്ടവർ തന്നെ മറുഭാഗം വന്നപ്പോൾ..
ഏറ്റുമുട്ടാനോ
പകരം ചോദിക്കാനോ പറ്റിയില്ല..!!

തകർന്ന് പോയി...
മനസ്സ് തളർന്നു പോയി...
ജീവിതം അന്ന് മുതൽ ഇരുട്ടിലായി..
ഒറ്റപെട്ടു പോയി ഞാൻ...
ആൾക്കൂട്ടത്തിൽ പോലും...

ഇന്ന്‌...
തിരിഞ്ഞു നോക്കുമ്പോൾ
അവരെല്ലാരും ജയിച്ചിരിക്കുന്നു..
ഒന്നായിരിക്കുന്നു...!!

നഷ്ടങ്ങൾ എല്ലാം എനിക്ക് മാത്രം..
ഉറക്കം ഇല്ലാത്ത രാത്രികളും വേദന തിന്നുന്ന ഓർമ്മകളും...

എത്ര സ്നേഹിച്ചാലും അടുപ്പം കാണിച്ചാലും രോഗിയെ ആർക്കും വേണ്ട എന്ന് കൂടെ കൂടിയവർ തന്നെ പറഞ്ഞു തരുന്നു...
അവരുടെ പെരുമാറ്റങ്ങൾ അടിവരയിട്ട് തെളിയിക്കുന്നു..!!

ഉപേക്ഷിച്ചു പോകാൻ ഒരു കാരണം കൂടി അവർക്ക് കിട്ടിയിരിക്കുന്നു...!!
ഞാൻ മോശം..
വെറുക്കപെടേണ്ടവൻ...
സ്ത്രീവിഷയക്കാരൻ...!!

അങ്ങനെ എന്നെ വെറുത്തോളൂ...
സൗഭാഗ്യങ്ങൾ ഒന്നും നഷ്ടപെടാതിരിക്കട്ടെ...
ആർക്കും..!!

ആർക്കും ഒരു ബാധ്യതയായി ജീവിച്ചരിക്കാൻ എന്നെ വിടല്ലേ ദൈവമേ...!!
ആരുമില്ല എനിക്ക്...!!
ഒറ്റയ്ക്ക് ആണ് ഈ സമയത്തും...
ചുറ്റുമുള്ളവർ സുഖിച്ചുറങ്ങുന്നു...
തനിച്ചാക്കി...
ഞാൻ ഒറ്റയ്ക്കു സഹിക്കാൻ വേണ്ടി...
തനിച്ചാക്കാൻ വേണ്ടി ഒരുപാട് ആരോപണം ഉന്നയിക്കുന്നു...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)