ഡയറി.... (20/10/2022)

എന്റെ സങ്കടങ്ങൾ മാത്രാണ് ഞാൻ ഇവിടെ കുറിക്കുന്നത്...
അതൊരിക്കലും മറ്റുള്ളവരുടെ സഹതാപത്തിനു വേണ്ടിയല്ല..
സഹതാപം കൊണ്ട് ഒരു പ്രശനവും നാളിതുവരെ പരിഹരിച്ചിട്ടില്ല...!!

തോന്നലുകൾ മാത്രമായിരുന്നു ചിലപ്പോഴൊക്കെ എഴുത്തുകൾ...
പിന്നീട്പ്പോഴോ ആഗ്രഹങ്ങൾ എഴുത്തായി ജനിച്ചു...
സ്വപ്‌നങ്ങൾ വരികളായി മാറി...
എല്ലാത്തിലും ഞാൻ ജീവിച്ചു...
ഞാൻ എന്ന പുസ്തകമായി ഈ ബ്ലോഗും മാറി...!!

ആർക്കും വായിക്കാവുന്ന...
വിരസമായി മറിച്ചു നോക്കാവുന്ന ഒരു മാസികയായി ഞാൻ മാറി...!!

വലിച്ചെറിഞ്ഞപ്പെട്ടപ്പോഴും കീറി കളഞ്ഞപ്പോഴും എന്നിലെ താളുകൾ നശിച്ചില്ല...
അതിലെ വരികൾ മരിച്ചില്ല...!!

ആ എഴുത്തിലെ വരികൾക്ക് ജീവനില്ലായിരുന്നു എന്ന് ഇന്ന്‌ ഞാൻ തിരിച്ചറിഞ്ഞു...
എഴുതിയതൊന്നും ആരിലും ഒന്നും അവശേഷിപ്പിച്ചില്ല...
ആരിലും ആഴത്തിൽ പതിഞ്ഞില്ല എന്ന് ഇപ്പൊ മാത്രം അറിഞ്ഞു...!!
അലസമായി കണ്ണോടിച്ചു മറക്കാൻ ഉള്ളവ മാത്രമായിരുന്നു അതിലെ ഓരോ വരികളും...!!

എന്റെ ചോര കൊണ്ട് എഴുതിയതാണെന്നും...
എന്റെ കണ്ണീരിന്റെ കയ്പ്പും
സങ്കടങ്ങളുടെ ചുവയും അവയ്ക്ക് ഉണ്ടെന്ന് മനസിലാക്കാൻ ഒരാള് പോലും എനിക്ക് ഉണ്ടായിരുന്നില്ല എന്ന് ഇന്ന്‌ ഞാൻ മനസിലാക്കുന്നു...!

ഒന്നു മിണ്ടാൻ കൊതിച്ച രാവുകൾ...
നേരിട്ട് ഒന്ന് കാണാൻ ആഗ്രഹിച്ച ദിനങ്ങൾ...
അതായിരുന്നു എന്നെ കൊണ്ട് അന്ന് എഴുതിപ്പിച്ചത്...
എല്ലാം അർത്ഥ ശൂന്യം ആയിരുന്നു എന്ന് ഇന്ന്‌ മാത്രം മനസിലാക്കി തന്നു...!!
ആദ്യമായി...!!

വില തരാത്ത...
യോഗ്യത ഇല്ലാത്ത....
ഒന്നായി പോയി എന്റെ വരികൾ...!!

നന്ദി മാത്രം...
സ്നേഹത്തോടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)