സ്വസ്ഥത... (05/10/2022)

ശാന്തമായി ഉറങ്ങാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ലല്ലോ...!!
ചുറ്റുമുള്ളവർ ഉറങ്ങുമ്പോൾ...
കൂടെ കിടക്കുന്നവർ ഉറങ്ങുമ്പോൾ...
ഭ്രാന്ത് പിടിച്ച് എണീറ്റു കാറുമായി പുറത്ത് പോകേണ്ടി വരുന്ന അവസ്ഥ ഭീകരമാണ്...!!
അതും പാതി രാത്രിയിൽ...!!

ഇനിയൊരിക്കലും ഉറക്കം ഉണ്ടാവില്ല എന്നൊരു തിരിച്ചറിവ് കൂടിയാണ് ഇത്...!!

കൂടെയുണ്ടായിട്ടും സ്വസ്ഥത കിട്ടുന്നില്ലെങ്കിൽ...
തരുന്നില്ലെങ്കിൽ...
ശത്രുവായി കരുതുന്നു എന്ന് തന്നെ മനസിലാക്കണം...!!

ഇനിയൊരിക്കലും സ്നേഹിക്കാൻ പറ്റില്ലെന്ന് പറയാതെ പറയുന്നതായി മനസിലാക്കണം...
തുറന്നു വിടണം...
പറന്ന് പോകാൻ...
തിരികെ വരില്ലെന്ന് അറിഞ്ഞു കൊണ്ട് കൊണ്ട് തന്നെ
പറന്ന് പോകാൻ അനുവദിക്കണം...!!

മനസ്സ് കൊണ്ടല്ല കൂടെ നിൽക്കുന്നത് എന്ന് തിരിച്ചറിയണം...
എങ്ങോ തോന്നിയ കടപ്പാട് കൊണ്ട് മാത്രം സഹിക്കുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയണം...!!

ഒരവധിക്കാല സന്തോഷം പോലെ കൂടെ കൂടിയിരിക്കുന്നു...
അധിക നാൾ ഉണ്ടാവില്ല...
അവധി അവസാനിക്കാറായി...
ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു...!!

ഒറ്റയ്ക്ക് തന്നെ മുന്നോട്ട് എന്ന് മറക്കാതെ ഇരുന്നത് മാത്രം ബുദ്ധി...!!
കൂടെ കൂട്ടാൻ യോഗ്യത ഇല്ലാതെ ഒഴിഞ്ഞു തന്നെ മാറണം...!!

കാണിച്ചതൊക്കെയും... കാണിക്കുന്നതൊക്കെയും കപടതയെന്നു തിരിച്ചറിയണം...
നിലനിൽപ്പിനു വേണ്ടി മാത്രമുള്ള ചില അഭിനയങ്ങൾ..!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)