normally... (06/10/2022)

നോർമൽ ആയി ജീവിക്കാൻ കൊതിയാവുന്നു..
മറ്റുള്ളവരെ കാണിച്ചും കാണിപ്പിച്ചും മടുത്തു...!!
യാത്രകൾ ചെയ്തും കുടിച്ചും എഴുതിയും മടുത്തു...!!

എനിക്കും ജീവിക്കണം നോർമലായി...!!
ആരെയും പോലെ...!!
ഉണ്ടും ഉറങ്ങിയും ജീവിതം ആസ്വദിക്കണം...!!
ഒരിക്കൽ കൂടി...
നഷ്ടപെട്ടതോന്നും ഇനി വേണ്ട...
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല..
ഒന്നിൽ നിന്നും തുടങ്ങാൻ ഒന്നും ആഗ്രഹിക്കുന്നില്ല...!!

ഉറങ്ങണം...
മതിയാവോളം...
ആരെയും ശല്യം ചെയ്യാതെ...
കൂടെ കിടക്കുന്നവരെ ഉണർത്താതെ...!!

ഒന്നിനും പരാതി പറയാതെ...
മറുത്തൊരു വാക്ക് ഉരിയാടാതെ...
ശല്യം ആവാതെ എനിക്ക് ജീവിക്കണം...!!

ബോധത്തോടെ ഉറങ്ങുന്നത് ഒരിക്കൽ മാത്രമാണ്...
തനിച്ചാവുമ്പോൾ ഉറക്കം പോലും അറച്ചു നിൽക്കുന്നു...
അപരിചിതരെ പോലെ ആവുന്നു ഞാനും അവളും..!!

കൂട്ടായി എന്റെ കാമുകി മാത്രം...
ഇനി ഒരിക്കലും ചതിക്കില്ല എന്ന് ഉറപ്പുള്ള എന്റെ കാമുകി..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)