ചിലർ... (03/10/2022)

നമ്മളെ കൊണ്ട് എല്ലാരേയും വേണ്ടെന്നു വെയ്പ്പിക്കുന്ന ചിലരുണ്ട്...!!
നമ്മുടെ എല്ലാമാണ് എന്ന് അഭിനയിച്ചു കൊണ്ട് നമ്മുക്ക് ആരും ഉണ്ടാവരുതെന്നു വാശിപിടിക്കുന്ന ചിലർ...!!

നമ്മുക്ക് വേണ്ടി അവരുടെ ഒരിഷ്ട്ടവും മാറ്റിവെയ്ക്കാൻ നാം പറഞ്ഞില്ലേലും...
നമ്മൾ സന്തോഷിക്കരുത് എന്ന് വാശി പിടിക്കുന്ന ചിലർ..,!!

ചുറ്റുമുള്ള എല്ലാരും നമ്മളെ കാളും അവർക്ക് വലുതാണ്..
എങ്കിലും നമ്മുക്ക് ആരും ഉണ്ടാവരുത്...!!
അങ്ങനെ മാത്രം ചിന്തിക്കുന്ന ചിലർ...!!

എല്ലാം ഉപേക്ഷിക്കാനും ഒറ്റപ്പെടാനും സങ്കടപെടാനും നമ്മളെ സഹായിക്കുന്ന ചിലർ...!!

ഒന്നും നഷ്ടപ്പെടുത്താതെ...
ആരെയും നഷ്ടപ്പെടുത്താതെ..
അഭിനയം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ചിലർ...!!

ഒരിക്കലും പാലിക്കാത്ത കുറെ വാക്കുകളും...
പൊള്ളയായ കുറെ സത്യങ്ങളും....
ഒരുപാട് രഹസ്യങ്ങളും...
മനസ്സ് നിറയെ പ്രതികാരവും കൊണ്ട് നടക്കുന്ന ചിലർ...!!

ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ
നമ്മൾ കൂടെ നിൽക്കുന്നു...!!

കോമാളിയാക്കി തട്ടി കളിക്കാൻ കൂടെ നിന്നു കൊടുക്കുന്നു...
ചിരിപ്പിക്കുന്നു...
സന്തോഷിപ്പിക്കുന്നു...!!

അവർ ജയിക്കുന്നു...
നമ്മെളെ പറ്റിക്കുന്നു...
എന്ന് വിചാരിക്കുന്നു ചിലർ...,!!

സ്നേഹം കൊണ്ട് എല്ലാം സഹിക്കുന്നു...
നിന്ന് കൊടുക്കുന്നു... എന്ന് മാത്രം മനസിലാക്കാത്ത ചിലർ...!!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)