പ്രണയം നഷ്ടപ്പെട്ടവർ (23/01/2024)

സ്നേഹിച്ചവരെ നഷ്ടപെടുമ്പോൾ...
ചതിക്കപെടുമ്പോൾ...
ആത്മഹത്യ ചെയ്തവരെ കുറിച്ച് ഓർത്തിട്ടുണ്ടോ..??
ബുദ്ധിയില്ലാത്തവർ എന്ന് ഒറ്റ വാക്കിൽ അവരെ എഴുതി ചേർക്കാറുണ്ടോ...??

എങ്കിൽ....

ഒരിക്കൽ എങ്കിലും അവരുടെ അവസ്ഥയിൽ ജീവിക്കണം...!!
കുറച്ചു നേരത്തേക്ക്...
കുറച്ചു കൂടി അടുത്തിരുന്ന് അവരെ നോക്കി കാണണം...
അവർ കടന്ന് പോയ വഴികളിൽ കൂടി സഞ്ചരിക്കണം...
അവർക്ക് പറയാനുള്ളത് ഒന്ന് കണ്ണടച്ച് സങ്കല്പിച്ചു നോക്കണം...
കുറച്ചു നേരം അവരെ ഒന്ന് കേട്ടിരിക്കണം...!!
ഒരുപക്ഷേ...
അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ ഇന്നും അവർ ഈ ഭൂമിയിൽ ഉണ്ടായേനെ...!!

ലോകം ഒരാളിലേയ്ക്ക് മാത്രം ചുരുക്കിയ ആളുകളാണവർ..!!
തിരിച്ചും അങ്ങനെ ആവുമെന്ന് തെറ്റിദ്ധരിച്ചു പോയവർ...!!
സൗഭാഗ്യങ്ങൾ തേടിയെത്തുമ്പോൾ
കുറ്റവും കുറവും ആരോപിച്ച് ഒഴിവാക്കില്ലെന്ന് വിശ്വസിച്ചു പോയവർ...!!
പിന്നീടങ്ങോട്ട് ജീവിതം ശൂന്യമായി തീരുന്നവർ...!!
ഒരാളിൽ ലോകം കണ്ടവർ...!!
സ്നേഹമാണ് ജീവിതം എന്ന് വിശ്വസിച്ചവർ....!!
എന്നും കൂടെ കാണും എന്ന് കരുതിയവർ...
ആർക്കും വേണ്ടിയും...
ഒന്നിന് വേണ്ടിയും ഒരിക്കലും തഴയപ്പെടില്ല എന്ന് വിശ്വസിച്ചവർ...!!

ഇനിയും അവരെ വിഡ്ഢികൾ എന്ന് വിളിക്കരുത്....

ഒരുപക്ഷേ....

നാളെ ഞാനും അങ്ങനെ ഒരു വിഡ്ഢി ആയേക്കാം...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)