പ്രണയിക്കുമെങ്കിൽ...(14/01/2024)

പ്രണയിക്കുമെങ്കിൽ ഉപേക്ഷിക്കപ്പെട്ടവരെ പ്രണയിക്കണം...!!!

എട്ടു വർഷമായി ഉപേക്ഷിക്കപ്പെട്ടവൾക്കേ നാല് വർഷമായി ഉപേക്ഷിക്കപ്പെട്ടവന്റെ വേദന മനസിലാവൂ...!!

ഇന്നും നിന്റെ കൂടെ ഇരുന്ന മണിക്കൂറുകൾ...
വൈകുന്നേരം മുഴുവൻ...
രാത്രി വൈകുന്നത് വരെ...
നീ കാണിച്ച ദേഷ്യം...
വഴക്ക്....
എല്ലാം ഞാൻ ആസ്വദിച്ചു...!!
നീയില്ലാതെ ജീവിക്കാനാവില്ല എന്ന് ഒരിക്കൽ കൂടി നീ തെളിയിച്ചു...!!
എന്നെ കളയാനും ഒഴിവാക്കാനും നിനക്ക് ഒരിക്കലും സാധിക്കില്ലെന്നും പറയാതെ പറഞ്ഞ നിമിഷങ്ങൾ...!! 

ഒരുപാട് നന്ദി പ്രീയപെട്ടവളെ..!!

40 വയസ്സിൽ ഞാൻ അനുഭവിച്ചതെല്ലാം മറക്കുന്നത് നീ കൂടെ ഉള്ളപ്പോൾ മാത്രമാണ്...
സ്വസ്ഥമായി ഉറങ്ങുന്നത്...
സന്തോഷിക്കുന്നത്....
ചിരിക്കുന്നത്....
എല്ലാം നിന്നോടൊപ്പം മാത്രം...!!

ചതിക്കപ്പെടാതെ സ്നേഹിക്കപ്പെടാൻ സാധിക്കുന്നതിൽ കൂടുതൽ എന്താണ്‌ ഈ ഭൂമിയിൽ സന്തോഷം...??

എത്ര സൗഭാഗ്യങ്ങൾ തേടിയെത്തിയിട്ടും...
ഇന്നും എന്റേത് മാത്രമായി ജീവിക്കുന്ന നീയാണ് എനിക്ക് ലോകം...
ജീവിതം...!!

ഈ ലോകം മുഴുവൻ എതിർത്താലും...
പരിഹസിച്ചാലും...
ഒറ്റപ്പെടുത്തിയാലും...

എനിക്കെന്നും നീ മാത്രം പ്രീയപെട്ടവൾ...!!

ഈ ദിവസവും മനോഹരമാക്കിയതിനും കൂടെ ഉണ്ടായതിനും ഒരുപാട് നന്ദി...!!

നിന്നോട് ചെയ്തുപോയ എല്ലാ അപരാധങ്ങൾക്കും...
മാപ്പ്..
പ്രീയപെട്ടവളെ...!!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)