ക്യാൻസർ..(20/02/2026)
“തനിക്ക് ക്യാൻസറാണ്....
താൻ ചത്തു പോയാൽ തന്റെ മക്കൾ എനിക്ക് ബാധ്യതയാവും....
അത് കൊണ്ട് എനിക്ക് തന്നെ കല്യാണം കഴിക്കാൻ വേണ്ട...
എനിക്ക് UK യ്ക്ക് പോകണം..!!
ഈ അഞ്ച് വർഷം എന്നെ കൊണ്ട് നടന്നതിന് കാശ് വല്ലതും വേണേൽ എന്റെ ആക്സിഡന്റിന്റെ ഇൻഷുറൻസ് പൈസ കിട്ടുമ്പോൾ തരാം...!!
എന്റെ പഴയ ഭർത്താവിന് അവിടെ UK യിൽ
ഭാര്യയും രണ്ട് മക്കളും ഉണ്ടെങ്കിലും എന്നെ രണ്ടാം ഭാര്യയായി മറ്റൊരു ഫ്ലാറ്റിൽ താമസിപ്പിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്...
അത് കൊണ്ട്
എനിക്ക് UK യ്ക്ക് പോകണം....
ജീവിതം ആസ്വദിക്കണം “
ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച വാക്കുകളായിരുന്നു അതെങ്കിലും എനിക്ക് അതൊരു തിരിച്ചറിവ് ആയിരുന്നു..!!
ഈ ലോകത്ത് ആത്മാർത്ഥ സ്നേഹത്തിന് ഒരു വിലയുമില്ലെന്ന് ഞാൻ മനസ്സിലാക്കിയ തിരിച്ചറിവ്..!!
എങ്കിലും ഞാൻ ഒരുപാട് സ്നേഹിച്ചു പോയത് കൊണ്ട്...
വെറുപ്പ് തോന്നുന്നില്ല....!!
അവൾ ആഗ്രഹിക്കുന്ന ഒരു ജീവിതം തന്നെ അവൾക്ക് കിട്ടട്ടെ...!!
ഈ അഞ്ച് വർഷവും എന്റെ കാമുകിയായും ഭാര്യയായും കൂട്ടുകാരിയായും അവൾ മാത്രമായിരുന്നു എനിക്ക് എന്റെ ലോകം...!!
ആഗ്രഹിച്ചതൊക്കെ ഞാൻ സാധിച്ചു കൊടുത്തു...
യാത്ര കൊണ്ടുപോകുവാൻ ഇനി സ്ഥലങ്ങൾ ഒന്നും ബാക്കിയില്ല...
ഇഷ്ട്ടങ്ങൾ ഒക്കെ ഞാൻ നേടി കൊടുത്തു...
ചോദിച്ചതൊക്കെ ഞാൻ വാങ്ങി കൊടുത്തു...
എന്റെ പരിമിതികൾ മറന്ന് കൊണ്ട് തന്നെ...
അത്ര ഇഷ്ട്ടമായിരുന്നു എനിക്ക്...!!
ഇനിയെന്നും ജീവിതത്തിൽ കൂടെയുണ്ടാവുമെന്ന് ഇങ്ങോട്ട് വന്ന് വാക്ക് തന്നത് കൊണ്ട് ഒരുപാട്
ആഗ്രഹിച്ചു പോയി...!!
സ്വന്തമെന്ന് കരുതിപോയി..!!
പൊന്ന് പോലെ സ്നേഹിച്ചുപോയി...!!
ഇനി എന്റെ ജീവിതം
എന്റെ മാത്രം ബാധ്യതയായി
ഞാൻ അംഗീകരിക്കുന്നു...!!
ആർക്കും ഇനിയൊരിക്കലും ബാധ്യതയാവാതെ...
ഒറ്റയ്ക്ക് തന്നെ മുന്നോട്ട്...!!
ആരെയും ദ്രോഹിച്ചിട്ടില്ല...
ജീവിതം തകർത്തു ഇറങ്ങി പോയവളോട് പോലും
പ്രതികാരം ചെയ്തില്ല.!!
അവൾ കാത്തിരിക്കുന്ന എല്ലാ
സൗഭാഗ്യങ്ങളും ആഡംബരങ്ങളും എന്നും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...
പക്ഷേ...
അത് സംഭവിക്കട്ടെ എന്ന്
പ്രാർത്ഥിക്കാൻ ഉള്ള വലിപ്പമൊന്നും എന്റെ മനസ്സിനില്ല...!!
ഇനിയെങ്കിലും ആരെയും ഇങ്ങനെ ചതിക്കാനുള്ള ആഗ്രഹം ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം...!!
എന്നെ കെട്ടാം എന്ന് പറഞ്ഞു എന്റെ പുറകെ വന്നപ്പോൾ...
പത്ത് വർഷമായി അപ്പൻ ഉപേക്ഷിച്ച...
ജന്മം കൊടുത്തവൻ
ഇതുവരെ ഒന്ന് വന്ന് കാണാൻ ശ്രമിക്കാത്ത.
പതിനെട്ടു വയസ്സ് കഴിഞ്ഞ മകളോടൊപ്പമാണ് ഞാൻ ഈ അഞ്ച് വർഷവും അവളെ സ്വീകരിച്ചത്..
അവളുടെ മകളെ
എന്റെ മൂത്ത മകളെ പോലെ...
സ്നേഹിച്ചത്...!!
എന്നിട്ടും എന്നെ കല്യാണം കഴിക്കണമെങ്കിൽ ഞാൻ എന്റെ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് കുഞ്ഞുങ്ങളെയും ബോർഡിങ്ങിൽ ആക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ ഔചിത്യം എനിക്ക് മനസിലാവുന്നില്ല...!!
എന്തായലും
എന്റെ മക്കളെ ഉപേക്ഷിക്കാൻ പറയാൻ തോന്നിയതിന് ഒരുപാട് നന്ദി..
അത്കൊണ്ട് മാത്രം ഞാൻ ഇനി അവളുടെ പുറകെ ചെല്ലില്ലൊരിക്കലും...!!
പിന്നെ...
2020 ൽ എനിക്ക് ക്യാൻസർ വന്നപ്പോൾ ഇതിന് സമാനമായ ഒരു ഡയലോഗ് എന്റെ ഭാര്യയിൽ നിന്ന് നേരത്തെ കേട്ടത് കൊണ്ട് ഈ തേപ്പിൽ വലിയ പുതുമയൊന്നും തോന്നിയില്ല...!!
എന്തായാലും ഈ രണ്ട് പേരും ഇനിയുള്ള ജീവിതം എവിടെയാണേലും..
ആരുടെ കൂടെയാണേലും സന്തോഷത്തോടെ ജീവിക്കട്ടെ
(ഒരുവട്ടം ജീവിതം നഷ്ട്ടപെട്ടവർ ആണല്ലോ ഇവിടെ അധികവും...
വീണ്ടും ഒരു കുടുംബ ജീവിതം എന്നെ പോലെ സ്വപ്നം കണ്ടവർ...!!
പക്ഷേ രണ്ടാമത് കിട്ടുന്നതും തേപ്പ് ആകാനുള്ള സാധ്യത ഉണ്ടാവാം എന്ന് ഓർമ്മിപ്പിക്കാൻ മാത്രം എഴുതിയത്...)
ആർക്കും എന്റെ വിധി ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കുന്നു...
നല്ലൊരു ജീവിത പങ്കാളിയെ എല്ലാവർക്കും കിട്ടട്ടെ എന്ന് ആശംസിക്കുന്നു
Nb : ഞാൻ അവളെ എത്രത്തോളം സ്നേഹിച്ചു എന്ന് നിങ്ങൾക്ക് നേരിട്ട് തന്നെ മനസ്സിലാക്കാം...!!