നല്ലപോലെ സ്നേഹിക്കപെട്ടവർ (24/01/2024)
ചിലപ്പോഴൊക്കെ സ്നേഹം അങ്ങനെ ആണ്...!!
നല്ലപോലെ സ്നേഹിക്കപ്പെട്ടെങ്കിലും ചിലർ ഇറങ്ങി പോകും...
അതൊരിക്കലും നമ്മെ ഇഷ്ട്ടം അല്ലാത്ത കൊണ്ടോ...
നമ്മളെക്കാളും മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് കൊണ്ടുമല്ല ..!!
ചിലപ്പോൾ
ചില സാഹചര്യങ്ങൾ... അതുമല്ലെങ്കിൽ
വാഗ്ദാനം ചെയ്യപ്പെടുന്ന...
മനം മയക്കുന്ന സൗഭാഗ്യങ്ങൾ..!!
എങ്കിലും...
ആരുടെയൊക്കെ പുറകെ പോയാലും...
സ്നേഹിക്കുന്നതായി ഭാവിക്കാൻ ശ്രമിച്ചാലും...
നാം കൊടുത്ത സ്നേഹവും കരുതലും ഇനിയങ്ങോട്ട് എന്നും അവരുടെ ഓർമ്മകളിൽ ഉണ്ടാവും...!!
എത്ര അവഗണിച്ചാലും...
മറക്കാനായി കാണിച്ചുകൂട്ടുന്ന ഒന്നിനും ആ സ്നേഹത്തെ...
അനുഭവിച്ച കരുതലിനെ മറക്കാനാവില്ല...!!
തിരക്ക് അഭിനയിച്ചും...
ഇതുവരെ ഇല്ലാത്ത സൗഹൃദങ്ങൾ ഉണ്ടാക്കിയും...
മണിക്കൂറുകൾ നീളുന്ന ഫോൺ വിളികളും...
വിരസതയൊഴിവാക്കാൻ കാണുന്ന സിനിമകൾ പോലും ഒരിക്കലും സംതൃപ്തി നൽകില്ല...
ആ സ്നേഹത്തിന് പകരമാവില്ല...!!
ഷോപ്പിങ്ങും ഫാഷനും ഒരിക്കലും ഓർമ്മകളെ ഇല്ലാതാക്കില്ല...!!
യാത്രകൾ കേവലം ഒളിച്ചോട്ടം മാത്രം...
തിരിച്ചെത്തുമ്പോൾ കാത്തിരിക്കുന്നത് അതിലേറെ കനമുള്ള ഓർമ്മകൾ ...!!
അത്രമേൽ ആഴത്തിൽ ഉണ്ടായിരുന്ന ഒരിഷ്ടത്തെ അങ്ങനെ ഒന്നും ഉപേക്ഷിച്ചു പോകാൻ ഒരാൾക്കും സാധിക്കില്ല...!!
ആരോപിച്ച എല്ലാ കഥകളും കേവലം കെട്ടുകഥകൾ മാത്രമായിരുന്നു എന്ന് ഉപോധ മനസ്സ് ഇടയ്ക്കിടിടെ ഓർമ്മിപ്പിക്കും...!!
ഒഴിവാക്കേണ്ടായിരുന്നു...
ചതിക്കണ്ടായിരുന്നു എന്ന് മനസ്സ് തോന്നിപ്പിക്കും...!!
നഷ്ടപ്പെടുത്തിയതും മുറിവേൽപ്പിച്ചതും നമ്മെ മാത്രം അകമഴിഞ്ഞ് സ്നേഹിച്ചോരാളെ ആയിരുന്നു എന്ന് മനസിലാക്കും ...!!
ഇല്ലാതാക്കിയതും നശിപ്പിച്ചതും നമ്മുക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരാളെ ആയിരുന്നു എന്ന് തിരിച്ചറിയും ...!!
മറന്നു എന്ന് അഭിനയിക്കാൻ മാത്രമേ പറ്റൂ...
മറക്കാനാവില്ല...!!
ഇനിയങ്ങോട്ട് പകരക്കാരനില്ലാത്ത ഓർമ്മകളായി അയാൾ മാത്രം അവശേഷിക്കും...
സ്വീകരിച്ച ഓരോ ചുംബനവും ഒരു നോവായി ബാക്കിയാവും...
ആരൊക്കെ വന്നാലും അതൊക്കെ ആവർത്തിച്ചാലും ഓർമ്മയിൽ എന്നും സ്ഥാനം ആയൊരാൾക്ക് മാത്രമായിരിക്കും...
ഉള്ളിന്റെ ഉള്ളിൽ...!!
കാരണം...
അത്ര ആഴത്തിൽ സ്നേഹിക്കുവാൻ...
ചുംബിക്കുവാൻ...
പുണരുവാൻ...
ആവോരാൾക്ക് മാത്രമേ ജീവിതത്തിൽ കഴിയൂ...
കഴിഞ്ഞിട്ടുള്ളൂ...!!
ഇനിയെന്നും
പകരക്കാർ ഇല്ലാത്ത റോൾ...!!
ഇതാണ് സത്യം...
ഇത് മാത്രം...
ബാക്കി ഒക്കെ അഭിനയം...
എന്തൊക്കെ ചെയ്താലും അത് ഏച്ച് കെട്ടി തന്നെയിരിക്കും...!!
സത്യമായ പ്രണയമായിരുന്നു അത്...!!
ഒന്നിന് വേണ്ടിയും അല്ലാത്ത പ്രണയം...
ഇഷ്ട്ടം കൊണ്ട് മാത്രം തോന്നിയ അടുപ്പം..
ഇനി കണ്ട് മുട്ടുന്നവർക്ക് ഒരിക്കലും പൂർത്തിയാക്കാൻ സാധിക്കാത്ത ഒരു റോൾ ആയിരുന്നു അയാളുടെ...!!
മറ്റാർക്കും ചെയ്യാനാവാത്തതും ...!!
ഇതാണ് സത്യം...
ഇത് മാത്രം...!!