40ലെ പ്രണയം (06/01/2024)

40ലെ പ്രണയം ഇത്രയും തീവ്രമായ ഒന്നാണെന്നു ഇപ്പോഴാ മനസിലായത്...!!
നരച്ച താടിയും കൊഴിഞ്ഞ മുടിയും പ്രണയം തകരുമ്പോൾ നേരിടാനുള്ള കരുത്ത് തന്നില്ല..!!
നഷ്ടപെട്ട ഉറക്കത്തെ തിരിച്ചു തന്നില്ല...!!"
പ്രായത്തിനും വളർച്ചയ്ക്കും സ്നേഹത്തിന്റെ മുന്നിൽ വലിയ മാറ്റമില്ലെന്ന് തിരിച്ചറിയുന്നു...!!
പ്രണയം എന്നും പൈങ്കിളി തന്നെ...
തോറ്റു പോയിരിക്കുന്നു...
ഒരിക്കൽ കൂടി...!!

പ്രീയപെട്ടോരാളെ 
വെറുക്കാനും മറക്കാനും സാധിക്കാതെ അടിമപെട്ടു പോകുന്ന അവസ്ഥ...!!
ഒഴിവാക്കി പോകാൻ ഓരോ കാരണങ്ങൾ  ഒന്നൊന്നായി നിരത്തിയിട്ടും ഒഴിഞ്ഞു മാറി കൊടുക്കാൻ സാധിക്കുന്നില്ല...!!
സാഹചര്യം മാറുമ്പോൾ സ്നേഹവും മാറുമെന്ന് പറഞ്ഞു തന്നിട്ടും എനിക്ക് ഇപ്പോഴും അത് മനസിലാവുന്നില്ല...!!
സുഖവും സൗഭാഗ്യവുമാണ് സ്നേഹത്തിന്റെ മാനദണ്ഡം എന്ന് പറയുന്നു....
ഒഴിഞ്ഞു മാറി തരണമെന്ന് അഭ്യർത്ഥിക്കുന്നു....

എന്നിട്ടും....

തലച്ചോറ് കൊണ്ട് സ്നേഹിക്കാത്തത്കൊണ്ട് ഒരിക്കൽ കൂടി ഞാൻ തോറ്റു പോകുന്നു...
ഹൃദയം കൊണ്ട് സ്നേഹിച്ചതിനു ഇന്നും അനുഭവിക്കുന്നു... 
സൗഭാഗ്യങ്ങൾ തിരിച്ചു വരുമെന്ന് കണ്ടപ്പോൾ...
ഒഴിവാക്കപെടുന്നു...!!

കൗമാരത്തിൽ അന്ധമായി പ്രണയിച്ചു തോറ്റു പോയെങ്കിലും...
വീണ്ടും ഒരാളോട് മാത്രമായി തോന്നിയ പ്രണയം...!!
ഓർമ്മകളിൽ നിന്നും  ഒഴിവാക്കാൻ സാധിക്കാത്ത പ്രണയം...!!
ഒരു വാത്സല്യമായി തുടങ്ങി...
കൈ പിടിച്ചു നടത്തിയും
കൊഞ്ചിച്ചും കൂടെയുണ്ടായി...!!
പുറകെ വന്ന മറ്റാരോടും തോന്നാത്ത പ്രണയം...!!
എന്നിട്ടും
ആരോപിക്കപെടുന്ന അവിഹിതങ്ങൾക്കും ബന്ധങ്ങൾക്കും ഒരു ക്ഷാമാവുമില്ല...!!

സ്നേഹം യാചിക്കരുത് എന്ന് അറിഞ്ഞിട്ടും...
പുറകെ ചെല്ലേണ്ടി വന്ന അവസ്ഥ ഭീകരമാണ്...!!
ഒരാളെ മറക്കാനായി മറ്റൊരാളെ ഭ്രാന്തമായി സ്നേഹിച്ചു തോറ്റുപോയി...!!

രണ്ട് പേരും നിസാരമായി ഒഴിവാക്കി...!!

ഒരു ക്യാൻസർ രോഗിയെ നോക്കി ജീവിതം നശിപ്പിക്കാൻ ഞാനില്ല എന്ന് 2020 ൽ ഒരാൾ പറഞ്ഞു...!!
പിന്നീട് ഒരിക്കലും ശല്യം ചെയ്തിട്ടില്ല...!!

2024 ൽ...
"എനിക്ക് തന്നെ ഇനി ആവശ്യമില്ല good bye..."
തനിക്ക് ക്യാൻസർ ആണ്...
താൻ ചത്തു പോയാൽ തന്റെ മക്കൾ എനിക്ക് ബാധ്യതയാവും അത് കൊണ്ട് ഞാൻ ഇതിൽ നിന്നും പിന്മാറുന്നു...
കല്യാണം കഴിച്ചാലും ഡിവോഴ്സ് ചെയ്യാമല്ലോ  അങ്ങനെ കരുതിയാൽ മതി എന്നൊരു ന്യായം കൂടി...!!"
എന്ന്  മറ്റൊരാൾ...!!

2020 ൽ പൂർണമായും ഒഴിവാക്കി പോയിട്ടും...
നാല് വർഷങ്ങൾക്കിപ്പുറം ആ സന്ദർശനം ഒരിക്കലും  മക്കളോടുള്ള സ്നേഹം കൊണ്ട് ആയിരുന്നില്ല...
എനിക്ക് ലഭിക്കാൻ സാധ്യതയുള്ള ഒരു  ജീവിതം  ഇനിയൊരിക്കലും ഉണ്ടാവരുത് എന്ന് ഉറപ്പിക്കാൻ വേണ്ടി മാത്രം ഒരു വരവ്...
അതിന്റെ വില ഞാൻ ഇന്നും അനുഭവിക്കുന്നു...!!

കൂട്ടി കിഴിച്ചു നോക്കിയപ്പോൾ എല്ലാരും ജയിച്ചിരിക്കുന്നു...
ഞാൻ മാത്രം പതിവ് പോലെ തോറ്റിരിക്കുന്നു...
ആർക്കും വേണ്ടാത്തവൻ..
 ആരും ഉണ്ടാവരുത് എന്ന് എല്ലാരും ഉറപ്പ് വരുത്തിയിരിക്കുന്നു...!!

പറഞ്ഞത് ഒക്കെയും യാഥാർഥ്യം ആണേലും...

അവളുടെ കടന്ന് വരവ് വിട പോലും പറയാതെ ഇറങ്ങി പോവാനായിരുന്നു എന്ന്  മനസ്സ് കൊണ്ട് അംഗീകരിക്കാൻ സാധിക്കുന്നില്ല...!!
സാഹചര്യം അനുസരിച്ചു അഭിനയിക്കേണ്ടി വന്നൊരു ഗസ്റ്റ് റോൾ മാത്രമായിരുന്നു ഞാൻ...!!

കഥയും തിരക്കഥയും നേരത്തെ തയ്യാർ....!!
ഇനിയൊരു റീടേക്കോ
ട്വിസ്‌റ്റോ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത...
ജീവിച്ചിരിക്കുന്നവരോടോ...
മരിച്ചവരോടോ യാതൊരു സാമ്യവും ഇല്ലാത്ത എന്റെ മാത്രം കഥ...!!

ഒരു തേപ്പ് കഥ...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)