most inspirational..(23/01/2024)

ജീവിതത്തിൽ ലഭിച്ച ഏറ്റവും "heart touching words"...!!

"തനിക്ക് ക്യാൻസർ ആണ്...
താൻ ചത്ത്‌ പോയാൽ തന്റെ മക്കൾ എനിക്ക് ബാധ്യതയാവും...
തനിക്കും മക്കൾക്കും ഭക്ഷണം ഉണ്ടാക്കി തന്ന് ജീവിതം കളയാൻ ഞാൻ ഇല്ല...കാല് പോയപ്പോൾ എനിക്ക് ചെയ്ത  സഹായം ഓർത്ത് ജീവിതകാലം മുഴുവൻ ഒരു ക്യാൻസർ രോഗിയെ സഹിക്കണ്ട ഗതികേട് എനിക്കില്ല...അതിന് ഞാൻ പൈസ തരും...!!
എനിക്ക് കോടി കണക്കിന് പൈസ കിട്ടും...!!
എനിക്ക് ജീവിതം ആസ്വദിക്കണം...
യാത്രകൾ പോകണം"...!!

2020 ൽ എന്റെ ബ്ലോഗ് വായിച്ച് പരിചയപെടുമ്പോഴും എനിക്ക് ക്യാൻസർ ആയിരുന്നു...
അന്നും രണ്ട് മക്കൾ ഉണ്ടായിരുന്നു....!!

കേവലം ഒരു അവിഹിതം മാത്രമായി കാണേണ്ടിയിരുന്ന ഒരു ബന്ധം ഇത്രയും പരസ്യമായി കൊണ്ട് നടന്നതിന്റെ വില എന്റെ ജീവിതം തന്നെയായിരുന്നു...!!
ഇനിയങ്ങോട്ട് ഒറ്റയ്ക്ക് മാത്രം ആയിതീരുന്ന എന്റെ ജീവിതം..!!

ഒരുമിച്ച് ജീവിക്കാനും 
ചേർത്ത് പിടിക്കാനും ആയിരം കാരണങ്ങൾ ഉണ്ടെങ്കിലും ഒഴിവാക്കി പോകാൻ ഇനി ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങൾ മാത്രം കാരണം...!!
ഇന്നെനിക്ക് കാണുന്ന കുറ്റങ്ങളും കുറവുകളും അന്നും ഉണ്ടായിരുന്നു...
ആരോപിക്കപ്പെട്ട ഒരു അവിഹിതവും എനിക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല...
ചിന്തയിൽ പോലും ചതിച്ചിട്ടില്ല...!!

എങ്കിലും ഒരു സൗഭാഗ്യത്തിനും ഞാൻ തടസമാവില്ല...
ഒരിക്കലും ബുദ്ധിമുട്ടിക്കില്ല...!!

 അത്രമേൽ സ്നേഹിച്ചു പോയി...!!

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അദ്ധ്യായം ആയിരുന്നു കഴിഞ്ഞു പോയത്..
ചതിക്കപ്പെടാതെ സ്നേഹിക്കപ്പെട്ട രണ്ട് വർഷങ്ങൾ...
മനസ്സ് തുറന്ന് പുഞ്ചിരിച്ച പകലുകളും സ്വസ്ഥമായി ഉറങ്ങിയ രാത്രികൾക്കും കടപ്പാട് ഒരാളോട് മാത്രം...!!

ഇനി വേറൊരാൾ ജീവിതത്തിൽ ഉണ്ടാവില്ല..!!
തന്ന ഓർമ്മകൾ ധാരാളം ...!!
ഒരിക്കലും വെറുക്കില്ല...
മറക്കാൻ മാത്രം ശ്രമിക്കുന്നു 

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)