ചിലർ...(09/11/2026)


ജീവിതത്തിൽ ഒരിക്കലും ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്ന് പഠിപ്പിക്കുന്ന ചിലരുണ്ട്....!!

ഒരു മൂല്യവും ഇല്ലാത്ത...
മാതൃകയാക്കാൻ ഒന്നുമില്ലാത്ത...
ചിലർ...!!
അവരെ 
പരിചയപ്പെട്ടതിൽ നമ്മുക്ക് സ്വയം അറപ്പ് തോന്നറുണ്ട് ..!!
അവരോടൊപ്പം നമ്മൾ  നഷ്ടപ്പെടുത്തിയ സമയത്തെയും അവർക്ക് വേണ്ടി പാഴാക്കിയ നമ്മുടെ ഊർജത്തെയും നഷ്ട്ടബോധത്തോടെ മാത്രമേ ഓർക്കാൻ സാധിക്കൂ...!!

ഏറ്റവും മോശമായ ഭർത്താവ്...
ഏറ്റവും മോശമായ 
കാമുകി...
ഏറ്റവും മോശമായ ഒരച്ഛൻ..
ഏറ്റവും മോശമായ ഒരു സുഹൃത്ത്...!!

സ്വന്തം അച്ഛന്റെ ഫോൺ നമ്പർ ATM എന്ന്  ഫോണിൽ സേവ് ചെയ്ത മകൾ...!!
ഭാര്യ ഉള്ളപ്പോൾ തന്നെ പണത്തിനുവേണ്ടി വേണ്ടി വേറെയും സ്ത്രീകളെ ഭാര്യമാരാക്കിയ ഭർത്താവ്...
ഭർത്താവ് ഉള്ളപ്പോൾ തന്നെ ഒരേ സമയം പല കാമുകൻമാരെ രസിപ്പിച്ചിരുന്ന ഭാര്യ...
കൂട്ടുകാരന്റെ കാമുകിയെ വളക്കാൻ ശ്രമിച്ച സുഹൃത്ത്...
സഹോദരനെ പോലെ കണ്ടൊരാളെ സാമ്പത്തികമായി ചൂഷണം ചെയ്ത സഹപ്രവർത്തകൻ...
വീണ് പോകുമ്പോൾ ഒറ്റപ്പെടുത്തുന്ന ബന്ധുക്കൾ...!!
ഇവരെയൊക്കെ പരിചയപ്പെടേണ്ടി വന്നതോർത്ത്‌ സങ്കടം തോന്നിയിട്ടുണ്ട്...!!

എങ്കിലും...
ചിലപ്പോഴൊക്കെ അവരും നമ്മളെ ചിലത് പഠിപ്പിക്കുന്നുണ്ട്..!!
ഒരാളോടും ചെയ്യരുതാത്ത കാര്യങ്ങൾ...
മറ്റുള്ളവർക്ക് വേദനയുണ്ടാവുന്ന കാര്യങ്ങൾ...!!

ആ വ്യക്തികൾ..
ഇനിയെങ്കിലും 
 നമ്മുടെ ജീവിതത്തിൽ കുറച്ചു കൂടി കരുതലോടെ...
ബുദ്ധിയോടെ മുന്നോട്ട് പോവാൻ നമ്മളെ പഠിപ്പിക്കുന്നുണ്ട്..
സഹായിക്കുന്നുണ്ട്...!!
അത് കൊണ്ട് അവരോടും നന്ദിയുള്ളവർ ആയിരിക്കുക...!!

ഒരു വ്യക്തി എങ്ങനെ ആവരുത് എന്ന് പഠിപ്പിച്ചു തന്നതിന്...!!

അവരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊളുക...!
ജീവിതത്തിൽ അവർ നേരിടുന്ന വീഴ്ച്ചകൾ ഓർക്കുക...
ചെയ്യുന്ന പാപങ്ങൾക്ക് ഇപ്പോഴേ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികൾ മനസിലാക്കുക..
സ്വസ്ഥത ഇല്ലാത്ത അവരുടെ ജീവിതം നോക്കികാണുക...
മറ്റുള്ളവരുടെ കണ്ണീരും 
ശാപവുംപേറി എങ്ങും എത്താതെ പോയ അവരുടെ കഷ്ടപ്പാടുകളിൽ നിന്ന് കർമ്മ
എന്നൊന്ന് ഉണ്ടെന്ന് തിരിച്ചറിയുക...
അതിനെ മാത്രം ഭയപ്പെട്ട് മുന്നോട്ട് പോകുക...!!








Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)