faizy bday, (18/11/2026)

To My Faizy...😘😘😘

ഇന്ന് എന്റെ ഫൈസിയുടെ പിറന്നാൾ...!!

എത്ര പെട്ടന്നാണ് ഒരു വർഷം കടന്ന് പോയത്...??

ഫൈസി ഒൻപതാം ക്ലാസിൽ..!!
കീ ബോർഡ്‌ പഠനത്തിന് ശേഷം അവൻ ഗിറ്റാർ പഠിച്ചു തുടങ്ങിയിരിക്കുന്നു...
Editing ൽ നിന്നും അവൻ ഗെയിംസ് developing ൽ എത്തിനിൽക്കുന്നു...!!

സംഗീതത്തിനെയും 
കമ്പ്യൂട്ടറിനെയും ഏറെ ഇഷ്ട്ടമുള്ള ഫൈസി അവന്റെ സ്വപ്‌നങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!!

ജീവിതത്തിൽ ഉണ്ടായ നഷ്ട്ടങ്ങൾ ഒന്നും അവനെ തളർത്താതിരിക്കട്ടെ...!!
ആരൊക്കെ ഉപേക്ഷിച്ചാലും.. ഒഴിവാക്കിയാലും 
അവന്റെ വഴികളിൽ ഞാൻ എന്നും കൂടെയുണ്ടാവും...
തണലായും താങ്ങായും...!!

ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാൻ പഠിച്ച എന്റെ മകൻ പലപ്പോഴും എനിക്ക് പോലും ഒരു പ്രചോദനമാണ്...!!
എത്ര വലിയ സങ്കടം വന്നാലും അവൻ കരഞ്ഞ് ഞാൻ കണ്ടിട്ടില്ല...!!

എന്റെ പരിമിതികൾ മനസിലാക്കിയത് കൊണ്ടാവാം 
അവൻ ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല...
വലിയ സമ്മാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ല...!!

ആദ്യമായിട്ടാണ്...
ആളും ആരവും ഇല്ലാതെ 
ഒരു പിറന്നാൾ...!!
എല്ലാരും ഉള്ളതാണ് എനിക്കിഷ്ട്ടം...
ഞങ്ങൾക്കും...!!

ഇത്തവണ... 
ഞാനും എന്റെ മക്കളും മാത്രമുള്ള ഞങ്ങളുടെ  ചെറിയ ലോകം...!!

എല്ലാം നഷ്ട്ടപ്പെട്ടപ്പോഴും 
ജീവിച്ചിരിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ മക്കളാണ്...!!
ഇന്ന് അവരാണ് എന്റെ ലോകം...!!
തിരിച്ചൊന്നും പ്രതീക്ഷിച്ചു കൊണ്ടല്ലെങ്കിലും 
കടമകൾ ഒക്കെ നിറവേറ്റി കൊണ്ട്...
അവരുടെ ഇഷ്ടങ്ങൾക്ക് നിറം പകർന്നുകൊണ്ട്...
സ്വപ്നങ്ങൾക്ക് ചിറകായി ഞാനും...!!
അവർ സ്വയം പറക്കാറാവുന്നത് 
വരെ ജീവിച്ചിരിക്കേണ്ടിയിരിക്കുന്നു ...
അത് കൊണ്ട് മാത്രം
ജീവിച്ചിരിക്കുന്നു...!!

ആരും ആർക്കും പകരമാവില്ലെങ്കിലും...
ഞാനും ഒരുപാട് ശ്രമിച്ചു...
നല്ലൊരു ജീവിതം വീണ്ടും തുടങ്ങാൻ...
അത്ര ഇഷ്ട്ടമായിരുന്നു കുടുംബം...!!
ദയനീയമായി പരാജയപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ 
എന്നിലേയ്ക്ക് മാത്രമായി ഞാൻ ഒതുങ്ങിജീവിക്കുന്നു ..!!

ഒരിക്കൽ കൂടി... ജന്മദിനാശംസകൾ ഫൈസി.. 😘






Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)