lekha (09/11/2026)
അതിജീവനം എന്നെ വാക്ക് മനോഹരമാണ്...
ഒരേ സമയം പ്രകൃതിയോടും മനുഷ്യനോടും ഏറെ ചേർന്നുനിൽക്കുന്ന ഒരവസ്ഥയാണ്..!!
നശിച്ചുപോയതിനെ വളർത്താനും
വീണ് പോയ മനുഷ്യനെ വീണ്ടും മുന്നോട്ട് നയിക്കുവാനും സഹായിക്കുന്ന ഒരു മാന്ത്രിക സ്പർശനമാണ് അതിജീവനം..!!
തനിയെ സാധിക്കാതെ വരുമ്പോൾ...
കൈപിടിച്ച് ഉയർത്താൻ പ്രപഞ്ചം ചിലരെ ബാക്കി വെയ്ക്കും...!!
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്...
തിരിച്ചൊന്നും ആഗ്രഹിക്കാതെ
അവർ നമ്മുടെ ജീവിതത്തിലോട്ട് കടന്ന് വരും...
നമ്മളെ അശ്വസിപ്പിക്കും...
നഷ്ടപെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ നമ്മെ സഹായിക്കും...
ദൈവത്തിന്റെ ഒരു ചാരനെപോലെ...!!
എനിക്കും...
എന്റെ മുറിവ് ഉണക്കാനും...
മുന്നോട്ട് നയിക്കാനും...
കൈ പിടിച്ചു നടത്താനും..
ദൈവത്തിന്റെ ഒരു അദൃശ്യ കരമായൊരാൾ ഉണ്ടായിയിരുന്നു...
എന്റെ അതിജീവനത്തിന്റെ ശിൽപ്പി...!!
നേരിട്ട് കണ്ടില്ലെങ്കിലും..
കാണില്ലെങ്കിലും...
ഇന്നും എന്റെ ഫോണിൽ
My Mentor എന്ന് ഞാൻ സേവ് ചെയ്ത...
ഇനിയൊരിക്കലും
മറക്കാൻ സാധിക്കാത്ത വലിയൊരു സഹായം ചെയ്ത
എന്റെ അഭ്യുദയകാംക്ഷി...!!
ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നത് ആ ഒരാളോടാണ്..!!
എന്റെ മാറ്റത്തിന്...
എന്റെ സന്തോഷങ്ങൾക്ക്...
എന്റെ സ്വപ്നങ്ങൾക്ക്...
ചിറകുകൾ ആയതിന്...!!
ആരോടും പകയും പ്രതികാരവും വേണ്ടെന്ന് എന്നെ പഠിപ്പിച്ച...
എന്നെ അർഹിക്കാത്തവരെ
മറക്കാൻ എന്നെ ശീലിപ്പിച്ച...
എന്റെ സാന്ത്വനമായി തീർന്നൊരാൾ...!!
ആ നഷ്ട്ടം ഒരിക്കലും ഒരു നഷ്ട്ടമല്ലെന്ന് എനിക്ക് തിരിച്ചറിവ് നൽകിയ...
ദൈവമായി ജീവിതത്തിൽ നിന്ന് എടുത്തുകളഞ്ഞ ഒന്നിന്റെ
നല്ല നിമിഷങ്ങളെ മാത്രം ഓർക്കാൻ എന്നെ ഓർമ്മിപ്പിച്ച..
ഈ ജന്മത്തിലെ
എനിക്കേറ്റവും പ്രീയപെട്ടരാൾ..!!
കൂടെ ഉണ്ടായതിന്...
മുറിവുണക്കാൻ എന്നെ സഹായിച്ചതിന്...
നന്ദി...
ഒരായിരം നന്ദി...!!
എന്റെ പ്രീയപെട്ട mentor...!!
ഇന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട്...
ഉണരുമ്പോഴും...
ഉറങ്ങുമ്പോഴും
ആദ്യത്തെയും അവസാനത്തെയും ചിന്തയായി ഇന്നും അവളെ ഓർക്കാറുണ്ട്...!!
My Mentor ❤️
⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!