നെവിൻ പറഞ്ഞ വാക്കുകൾ (07/11/2026)
ഈ അടുത്തിടെ ആത്മഹത്യ ചെയ്ത ഒരാധ്യാപകനെ കുറിച്ച് ഞാൻ എഴുതിയപ്പോൾ എന്റെ ഒരു അടുത്ത സുഹൃത്തും എനിക്ക് ഒരനിയനെപോലെയുള്ള ഒരാൾ എന്നോട് ചോദിച്ചു...
"എന്താ നിങ്ങൾ അധ്യാപകർക്ക് ഒക്കെ ഇങ്ങനെ സംഭവിക്കുന്നത് എന്ന്...
താനും ഇതേ അവസ്ഥയിലാണല്ലോ..
ഭയങ്കര വിഷാദത്തിൽ ആണല്ലോ..
ചേട്ടനെയും ഒരു പെണ്ണ് ചതിച്ചുപോയി...
മാഷിനും കുട്ടികളെ ഭയങ്കര ഇഷ്ട്ടമോക്കെയാണല്ലോ എന്ന്... "
ആ ചോദ്യം എന്നെ ചിന്തിപ്പിച്ചു...!!
ഞാൻ പറഞ്ഞു...
"ഇന്നത്തെ കാലത്ത് കുട്ടികളെ ഒരുപാട് ചേർത്ത്പിടിക്കേണ്ട കാലമാണ്...
പല കുടുംബങ്ങളിലും പ്രശ്നങ്ങൾ സാധാരണയാണ്..
മിക്കവാറും കുടുംബങ്ങളിലെ കുട്ടികൾക്ക് സങ്കടങ്ങളുണ്ട്...
സ്നേഹിക്കപ്പെടാത്തതിന്റെ..
കരുതൽ കിട്ടാത്തതിന്റെ...
അവരെയൊന്ന് കേൾക്കാൻ ആരുമില്ലാത്തതിന്റെ...!!
പലപ്പോഴും മാതാപിതാക്കളുടെ തിരക്കുകൾ കാരണം...
അവരുടെ ജോലിയുടെ സമ്മർദ്ദം കാരണം...
എല്ലാരും ഉണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്ന കുഞ്ഞുങ്ങൾ..!!
ചിലപ്പോഴൊക്കെ broken family യുടെ ഇരകളായ കുട്ടികൾ...
അമ്മ ഉപേക്ഷിച്ചു പോയത്..
അച്ഛന് വേണ്ടാത്തത്..
ആർക്കൊക്കെയോ ബാധ്യതയായവർ...
എന്റെ സ്വന്തം മക്കളെ പോലെ..!!
ഒരുപാട് ശ്രദ്ധവേണ്ട കുഞ്ഞുങ്ങൾ...!!
അതുകൊണ്ട് തന്നെ...
അവരെ ഒരുപാട് സ്നേഹിച്ചെങ്കിൽ മാത്രമേ അവർ നമ്മെ അനുസരിക്കൂ...
എങ്കിൽ മാത്രമേ അവർ നമ്മൾ പഠിപ്പിക്കുന്ന വിഷയത്തിൽ ശ്രദ്ധിക്കൂ"...
ജീവിതത്തിൽ വിജയിക്കൂ...!!
നമ്മുടെ ഒക്കെ ജീവിതത്തിലും ഒരുപാട് അധ്യാപകർ വന്ന് പോയിട്ടുണ്ടെങ്കിലും നമ്മളെ ചേർത്ത് നിർത്തിയ...
ഒരുപാട് സ്നേഹിച്ച...
നന്നായി പഠിപ്പിച്ച...
ചിലരെമാത്രല്ലേ നമ്മളും ഓർക്കാറുള്ളു...??
20 വർഷങ്ങളായി
എല്ലാ സെപ്റ്റംബർ അഞ്ചിനും ഞാൻ മുടങ്ങാതെ...
മറക്കാതെ...
ഫോൺ ചെയ്യുന്ന ആറ് അധ്യാപകർ എന്റെ ജീവിതത്തിൽ ഉണ്ട്...!!
ആ ദിവസം അവർ എന്റെ ഫോൺവിളി പ്രതീക്ഷിക്കും...!!
ഒരുപാട് സ്നേഹത്തോടെ സംസാരിക്കും..!!
പലപ്പോഴും സ്കൂളിൽ പോകാൻ ഞാൻ തയ്യാറാവുന്ന സമയം ആയിരിക്കുമെങ്കിലും കുറച്ചു നേരം ഞങ്ങൾ സംസാരിക്കും...
അവർ എന്റെ അസുഖത്തെ കുറിച്ച് ചോദിക്കും...
മക്കളെ അന്വേഷിക്കും...
എഴുത്തുകൾ വായിക്കാറുണ്ട് എന്ന് പറയും..!!
കുറച്ചു സമയം കൊണ്ട് എന്റെ മനസ്സ് നിറയുന്നത് പോലെ എനിക്ക് തോന്നാറുണ്ട്...!!
അതിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യംകൂടിയുണ്ട്...
20 വർഷമായി ഞാൻ വിളിക്കുന്നുണ്ടെങ്കിലും..
പണ്ട് ഞാൻ വിളിക്കുമ്പോൾ, എന്നെ പോലെ മറ്റ് പൂർവ്വവിദ്യാർത്ഥികൾ വിളിച്ച കാര്യം കൂടി അവർ പറയുമായിരുന്നു...!!
എന്നാൽ...
ഇപ്പൊൾ ഞാൻ മാത്രമേ അവരെ വിളിക്കാറുള്ളു എന്ന് പറയുമ്പോൾ അതെനിക്ക് കിട്ടുന്ന വലിയ അംഗീകാരമായി അനുഭവപ്പെടും...!!
അവരെ എനിക്ക് മറക്കാൻ പറ്റില്ലല്ലോ...
കാരണം അവർ എനിക്ക് അത്രയ്ക്ക് പ്രീയപെട്ടവരാണ്..!!
ഒരിക്കൽ എന്നെ ചേർത്ത് നിർത്തിയവർ....!!
പിന്നെ...
എന്റെ അവസ്ഥയും അത് പോലെയാണല്ലോ എന്ന് അവൻ ചോദിച്ചതിന്
ഞാൻ കൊടുത്ത മറുപടി...
ഇപ്പോഴത്തെ എന്റെ എല്ലാ എഴുത്തുകളിലും ഉള്ള tag line പോലെ...
നമ്മളെ ഉപേക്ഷിച്ചു പോകുന്നവർ...
എല്ലാം തികഞ്ഞവരാണെങ്കിൽ..
കുറവുകൾ ഒന്നും ഇല്ലാത്തവരാണെങ്കിൽ...
അവർ പോകുന്നത്
അത് നമ്മുടെ മാത്രം കുറ്റം കൊണ്ടായിരിക്കും...
നമ്മുടെ കുറവുകൾ കൊണ്ടാവാം..!!
അഥവാ അങ്ങനെ അല്ലെങ്കിൽ...
നമ്മളെ അർഹിക്കാത്തവരിൽ നിന്ന് ഈ പ്രപഞ്ചം നമ്മളെ അകറ്റുന്നതല്ലേ...??
എന്നെ വിട്ട് പോയവർ എന്നെകാളും യോഗ്യതഉള്ളവർ ആയിരുന്നുവെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല...!!
അവരോന്നും എന്റെ സ്നേഹവും കരുതലും അർഹിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത് ..!!
അത് പ്രണയം ആയാലും സൗഹൃദം ആയാലും...!!
എന്റെ കഴിവുകളിൽ എനിക്ക് വിശ്വാസകുറവില്ല...
എന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും എനിക്ക് അഭിമാനമുണ്ട്...!!
ഭംഗിയായി ജീവിക്കാൻ ആവശ്യമുള്ളതെല്ലാം എനിക്ക് ദൈവം തന്നിട്ടുണ്ട്...!!
ആരുടെ മുന്നിലും എന്റെ മൂല്യങ്ങൾ കുറയ്ക്കാൻ ദൈവം എന്നെ അനുവദിച്ചിട്ടില്ല..!!
ആരുടേയും ശാപവും കണ്ണീരും എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടാവാത്തത് കൊണ്ട്...
അതിമനോഹരമായി തന്നെയാണ് ഞാനും എന്റെ മക്കളും ജീവിക്കുന്നത്...
പലപ്പോഴും മറ്റുള്ളവർക്ക് അസൂയ തോന്നുന്ന വിധം തന്നെ...!!
ആരെയും ഞാൻ ചതിച്ചിട്ടില്ല...
മക്കളുടെയും ഭാര്യയുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സഹോദരങ്ങളുടെയും ശാപം എനിക്ക് ഇല്ല..!!
അതുകൊണ്ട് തന്നെ...
എന്നും ഈ പ്രപഞ്ചത്തിനു നന്ദിപറഞ്ഞു കൊണ്ട് ജീവിതം തുടങ്ങാൻ ഞാൻ പഠിച്ചത് എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞപ്പോൾ മുതലാണ്...!!
എനിക്കുള്ള പല സൗഭാഗ്യവും ഈ ലോകത്ത് പലർക്കും ഇല്ലെന്നുള്ള ബോധവും എന്നെ ദൈവത്തിലോട്ട് കൂടുതൽ അടുപ്പിച്ചു...!!
ശുഭദിനം ❤️
⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!