My Mentor (05/11/2026)
എന്റെ ജീവിതത്തിലെ മൂന്ന് വർഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കാത്തവയാണ്...
ഞാൻ എത്രയേറെ ശ്രമിച്ചിട്ടും...!!
എല്ലാം മുറിപ്പാടുകളാണ്...
മുറിവുകൾ മാത്രമേ മറയുന്നുള്ളു...
മുറിപ്പാടുകൾ എന്നും അവശേഷിക്കുന്നു
എന്ന് പണ്ടാരോ പറഞ്ഞത് പോലെ...!!
2017...
ആദ്യമായി കുടുംബജീവിതത്തിൽ വിള്ളൽ വീണ വർഷം...
പിന്നീട് മൂന്ന് വർഷം ജീവിതമൊരു യുദ്ധഭൂമിയായിരുന്നു...!!
2020...
ഒരേ സമയം ശരീരത്തെ അസുഖവും...
ജീവിതത്തെ ഒരു വേർപാടും
മുറിവേൽപ്പിച്ച വർഷം...!!
2026...
ജീവനെക്കാളും ഞാൻ സ്നേഹിച്ചൊരാൾ...
ഹൃദയത്തിൽ ചതിയുടെ
കത്തി കുത്തിയിറക്കിയ വർഷം...
ഒരേ സമയം എന്നോടും മറ്റ് പലരോടും സ്നേഹം അഭിനയിക്കുവായിരുന്നുവെന്ന്എനിക്ക് തിരിച്ചറിവ് തന്ന വർഷം...!!
ഇനിയൊരാളെയും സ്നേഹിക്കാതിരിക്കാനും ...
ജീവിതത്തിൽ ഒരിക്കലും സ്ത്രിയെ വിശ്വസിക്കരുത് എന്നും പഠിപ്പിച്ച വർഷം...!!
എങ്കിലും
2026 എനിക്ക് ഏറ്റവും പ്രീയപെട്ടതാണ്...!!
നമ്മെ അർഹിക്കാത്തവരെ ഈ പ്രപഞ്ചം നമ്മിൽ നിന്ന് നിന്നും ആകറ്റുമെന്ന് എനിക്ക് മനസ്സിലാക്കി തന്ന വർഷം...!!
ഞാൻ ഒരുപാട് സ്നേഹിച്ചൊരാൾ
എന്നെ ചതിച്ചതോർത്ത്
പല തവണ നെഞ്ച് പൊട്ടികരഞ്ഞ വർഷം...!!
ഒരുപാട് ക്ഷമിച്ചിട്ടും പിന്നെയും പിന്നെയും വഞ്ചിക്കുന്നുവെന്ന് ഞാൻ അറിഞ്ഞ വർഷം..!!
ആ നിരാശയുടെ ഗർത്തത്തിൽ
വീണ് പോകുമെന്ന് തോന്നിയിട്ടും ദൈവം
കൈപിടിച്ച് മുന്നോട്ടു നടത്തിയ വർഷം...!!
42 വർഷത്തിനിടയിൽ
ഒരിക്കലും ഇല്ലാതിരുന്ന സ്വഭാവങ്ങൾ ആരംഭിച്ച വർഷം...!!
25 വർഷമായി തുടർന്നിരുന്ന ശീലങ്ങൾ ഉപേക്ഷിക്കാൻ
എന്നെ പ്രാപ്തമാക്കിയ
വർഷം...!!
ഈ മൂന്ന് വർഷങ്ങളിലും
ദൈവത്തിന്റെ കരങ്ങളായി
ചിലർ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്..!!
ഓരോ ഫോൺ വിളിയിലും കുട്ടാ എന്ന് വിളിച്ചു സംസാരിച്ചു തുടങ്ങുന്ന fr sibichan...!!
2011 ൽ എന്റെ മേലധികാരിയായി
എന്നെ നയിച്ച...
എന്റെ ജീവിതം കൈപിടിച്ചു കൂട്ടിചേർത്ത അച്ഛൻ...!!
ആ കൂട്ടിചേർക്കൽ വേർപിരിയലായി അവസാനിച്ചപ്പോൾ എന്നോടൊപ്പം സങ്കടപ്പെട്ട അച്ഛൻ...!!
ഇന്നും മുടങ്ങാതെ എന്നെ തേടിയെത്തുന്ന ആ വാത്സല്യം...!!
അച്ഛനെന്നും
ജീവിതത്തിൽ എനിക്ക്
ദൈത്തിന്റെ പ്രതിപുരുഷൻ..!!
ജീവിതത്തിൽ രണ്ടാമതും ഒരു പ്രണയം തോന്നിയപ്പോൾ അച്ഛനോടാണ് ആദ്യം ഞാൻ പറഞ്ഞത്...
ഇന്നും അച്ഛൻ പറഞ്ഞതോർമ്മയുണ്ട്...
ആ വ്യക്തിയെ നേരിട്ട് കണ്ട നിമിഷം തന്നെ ദൈവം കൊടുത്ത ഉൾകാഴ്ചകൊണ്ടായിരിക്കാം
ആ ബന്ധം ശരിയാവില്ലയെന്ന് അന്ന്തന്നെ പറഞ്ഞത്...!!
അന്ധമായ പ്രേമം കൊണ്ടോ
എന്റെ അമിതവിശ്വാസം കൊണ്ടോ ഞാൻ പിന്നെയും മുന്നോട്ട് തന്നെപോയി...
അച്ഛനെ ധിക്കരിച്ചു കൊണ്ടുതന്നെ...
ദൈവമായിട്ട് ഒരു ചതി നേരിട്ട് കാണിച്ചുതരുന്നത് വരെ...!!
ഇത്തവണ അച്ചനെ വിളിച്ചു ഞാൻ കരഞ്ഞില്ല...
എന്റെ ധിക്കാരത്തിനുള്ള ശിക്ഷയാണെന്ന് എനിക്ക് മനസിലായി...
തനിയെ അനുഭവിക്കുക ..!!
എങ്കിലും ഞാൻ കരഞ്ഞു...
ഒരുപാട് സങ്കടപെട്ടു...!!
ഞാൻ എഴുതിയിടുന്നതിന് അപ്പുറത്തേക്ക് ഞാൻ ഇല്ല...
എന്നെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്..
രഹസ്യങ്ങൾ ഇല്ലാതെ ജീവിക്കാനാണ് എനിക്കിഷ്ട്ടം.
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഇവിടെയുണ്ട്...!!
രഹസ്യമായി എന്നെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഇവിടെ എന്നെ ഒളിഞ്ഞ് നോക്കുന്നത് ഞാൻ കാണാറുണ്ട്...
ഞാനത് ആസ്വദിക്കാറുണ്ട്...!!
എല്ലാം ഇവിടെയുണ്ട്..
എനിക്കേറ്റ മുറിവിനെ കുറിച്ച്...
എന്നെ നശിപ്പിച്ച അന്ധമായ പ്രണയത്തെ കുറിച്ച്...
നഷ്ട്ടങ്ങളെ കുറിച്ച്...
ഉടഞ്ഞുപോയ എന്റെ സ്വപ്നത്തെ കുറിച്ച്...
എല്ലാം ഇവിടെ കുത്തികുറിക്കാറുണ്ട്...!!
ഒരുപാട് രഹസ്യങ്ങളുമായി ജീവിക്കുന്നവർ എന്നെ അതിന് വിമർശിക്കാറുമുണ്ട്...
അതും എനിക്കിഷ്ട്ടമാണ്...!!
ഇത്തവണയും
എന്റെ മുറിവ് ഉണക്കാനും...
മുന്നോട്ട് നയിക്കാനും ദൈവത്തിന്റെ ഒരു അദൃശ്യ കരമായി ഒരാൾ ഉണ്ടായി...!!
നേരിട്ട് കണ്ടില്ലെങ്കിലും..
ഇന്നും എന്റെ ഫോണിൽ
My Mentor എന്ന് ഞാൻ സേവ് ചെയ്ത...
ഇനിയൊരിക്കലും
മറക്കാൻ സാധിക്കാത്ത വലിയൊരു സഹായം ചെയ്ത
എന്റെ ആ അഭ്യുദയകാംക്ഷി...!!
ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നത് ആ ഒരാളോടാണ്..!!
ഒരിക്കലും ഇനി കണ്ടില്ലെങ്കിലും
കാണില്ലെങ്കിലും
എന്റെ മാറ്റത്തിന്...
എന്റെ സന്തോഷങ്ങൾക്ക്...
ഞാൻ ആ വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു....!!
എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കിയതിന്...
കൂടെ ഉണ്ടായതിന്...
മുറിവുണക്കാൻ എന്നെ സഹായിച്ചതിന്...
നന്ദി...
ഒരായിരം നന്ദി...!!
എന്റെ പ്രീയപെട്ട mentor...!!
ഇന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട്...
ആ വ്യക്തി ആവശ്യപ്പെട്ട പോലെ...
ജീവിതത്തിൽ എന്നും ആ വ്യക്തിക്ക് മനസമാധാനം ഉണ്ടാവാൻ വേണ്ടി...!!
⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!