ആഴത്തിൽ സ്നേഹിച്ചവർ (18/11/2026)

ഒരുപാട് ആഴത്തിൽ ഒരാളെ സ്നേഹിച്ചതിനു ശേഷം അയാളെ നഷ്ട്ടപെട്ടിടുണ്ടോ...??

ഇനിയുള്ള ജീവിതം അവരില്ലാതെയാണ് എന്ന് തിരിച്ചറിയുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ആ ഒരു ശൂന്യത അനുഭവിച്ചിട്ടുണ്ടോ...??

ഒരുപാട് സ്വപ്നം കണ്ട ആ ജീവിതം ഇനി ഒരിക്കലും സംഭവിക്കില്ല എന്ന
യാഥാർഥ്യം മനസിലാക്കുമ്പോഴുള്ള ഒരു വിങ്ങലുണ്ട്...!!
ഇത്രയും നാൾ കൂടെ ഉണ്ടെന്ന് നടിച്ചവർ ഒരിക്കലും നമ്മുടേതായിരുന്നില്ല എന്ന സത്യം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന മുറിവ് നിസ്സാരമല്ല..!!

എല്ലാം കാലം മായ്ക്കുമെന്ന് പറയുമ്പോഴും 
ആ ചതി ഒരിക്കലും മറക്കപ്പെടുന്നില്ല...!!
എത്ര വർഷം കഴിഞ്ഞാലും...
ആ വ്യക്തി ഉണ്ടാക്കിയ മുറിവ് ഉണങ്ങില്ല...!!
ഇത്രയും സ്നേഹിച്ചിട്ടും എന്തിന് എന്നോട് ഇത് ചെയ്തു എന്നൊരു ചോദ്യം മാത്രം എന്നും അവശേഷിക്കും...!!

Move on ആവും...
അതിനെയാണ് കാലം എല്ലാം മറക്കും എന്ന് പറയുന്നത്...!!
പക്ഷേ ഒരിക്കലും 
healed 
ആവില്ല...
ജീവിതകാലം മുഴുവൻ "എന്ത്കൊണ്ട് ഇതെന്നോട് ചെയ്തു??" 
എന്നൊരു ചോദ്യം ബാക്കിയാവും....!!
ഒരിക്കലും ഉത്തരം കിട്ടാതെ അത് മനസ്സിൽ അവശേഷിക്കും...!!

നമ്മളായിട്ട് ആർക്കും ഒരു മുറിവ് ആവാതിരിക്കുക...!!
ആരെയും ചതിക്കാതെ 
ജീവിക്കാൻ പഠിക്കുക..!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)