വാരാണസി (13/11/2026)
ജീവിതം ആകെ തകർന്ന് നിൽക്കുന്ന സമയത്താണ് ഞാൻ ആദ്യമായി വാരാണസി സന്ദർശിക്കുന്നത്... 2024 ൽ..!!
ഇന്നും...
പോയ സ്ഥലത്തേക്ക്
വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഏക സ്ഥലവും വാരാണസി തന്നെയാണ്...!!
Depression ന്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരവസ്ഥയിൽ ആയിരുന്നു അവിടെ ഞാൻ എത്തുന്നത്...!!
എന്നാൽ
ഒരുപാട് മാറിയ ഒരു മനുഷ്യനായിട്ടാണ് ഞാൻ തിരിച്ച് നാട്ടിലെത്തിയത്...!!
ഞാൻ അനുഭവിച്ച ജീവിതത്തെകുറിച്ചും അവിടെ കണ്ട കാഴ്ചകളെ കുറിച്ചും അന്ന് ഞാനൊരു ബ്ലോഗ് facebook ൽ എഴുതിയിരുന്നു...!!
അത്രയ്ക്ക് മനോഹരമാണ് വാരാണസി...!!
ഒരു സ്ഥലത്ത് പോകുന്നതിന് മുൻപ് അതിനെ കുറിച്ച് പഠിക്കുന്ന ഒരു ശീലമുണ്ട്...!!
അങ്ങനെയാണ്...
"മുക്തി ഭവൻ" എന്ന പേര് ആദ്യമായി കേൾക്കുന്നത്...!!
കാശിയിൽ കിടന്ന് മരിക്കണമെന്നത് പലരുടെയും ഒരാഗ്രഹമാണല്ലോ...??
അതിന് സൗകര്യം ചെയ്തു കൊടുക്കുന്ന ഒരു സ്ഥലമാണ്
മുക്തി ഭവൻ...!!
ഒരു തവണ ഫീസ് അടച്ച്
രണ്ട് ആഴ്ച്ച വരെ നമ്മുക്ക് അവിടെ താമസിക്കാം..
അവിടെ വെച്ച് നമ്മൾ മരിക്കുന്നുവെങ്കിൽ അവിടെയുള്ള പൂജാരി
ഗംഗ ജലം നാവിൽ തൊട്ട് തരും..
ശരീരം ദഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യും...!!
ഒരുപാട് സ്ഥലത്ത് നിന്ന് മരണമടുക്കുമ്പോൾ ആളുകൾ അവിടെ വന്ന് മുറിയെടുക്കുന്ന ഒരു ശീലം ഇപ്പോഴുമുണ്ട്...!!
അങ്ങനെ കേട്ട ഒരു കഥയുണ്ട്..
ഒരിക്കൽ പ്രായമായ ഒരാൾ അവിടെ വന്ന് മുറി എടുത്ത് മരിക്കാനായി തയ്യാറെടുത്തു..
രണ്ട് ആഴ്ച ആവറായിട്ടും അദ്ദേഹം മരിക്കാതെ വന്നപ്പോൾ അവിടത്തെ പൂജാരി അദ്ദേഹത്തിനോട് എന്തെങ്കിലും കടം ബാക്കിയുണ്ടോ എന്ന് ചോദിച്ചു...
ആ വൃദ്ധനും അദ്ദേഹത്തിന്റെ സഹോദരും തമ്മിലുണ്ടായ സ്വത്ത് തർക്കത്തെ തുടർന്ന് വർഷങ്ങളായി അവർ തമ്മിൽ പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല...!!
പൂജാരി ആ സഹോദരനെ വിളിപ്പിച്ചു...
അവർ തമ്മിൽ അവസാനമായി സംസാരിച്ചു...
തുടർന്ന് ആ വൃദ്ധൻ മരണമടഞ്ഞു...!!
ചിലത് അങ്ങനെ ആണ്...
മോക്ഷം തരാതെ...
മുക്തി ലഭിക്കാതെ...
ഒരു മുറിപ്പാടായി അവശേഷിക്കും..!!
ആർക്കും ഒരു മുറിപ്പാടാവാതെ ജീവിക്കാൻ ശ്രമിക്കുക...
നമ്മുടെ ചെറിയൊരു വാക്ക് പോലും പലപ്പോഴും മറ്റുള്ളവർക്ക് ഒരുപാട് ആഴത്തിൽ മുറിവുകൾ സമ്മാനിക്കും...!!
ഞാൻ ഏറെ സ്നേഹിച്ചൊരാൾ പറഞ്ഞൊരു വാക്ക് ഒരിക്കലും എനിക്ക് മറക്കാൻ സാധിച്ചിരുന്നില്ല...
ഒരുപരിധി വരെ..
അവരെന്നെ ഉപേക്ഷിച്ചു പോയപ്പോൾ എനിക്ക് അതിനെ അതിജീവിക്കാൻ സഹായിച്ചതും
ആ വാക്കുകളായിരുന്നു...!!
എന്റെ ഏറ്റവും വലിയ മുറിപ്പാടും ആ വാക്കുകൾ തന്നെ...!!
" തനിക്ക് ക്യാൻസർ ആണ്...
താൻ എങ്ങാനും ചത്താൽ
തന്റെ മക്കൾ എനിക്ക് ബാധ്യത ആവും"
എങ്കിലും...
അവരെയും ഞാൻ തെറ്റ് പറയുന്നില്ല..!!
കാരണം അവരോട് ഗൂഗിൾ പറഞ്ഞത് അങ്ങനെ ആയിരുന്നു...
"ക്യാൻസർ ഒരിക്കൽ വന്നാൽ ആ വ്യക്തിക്ക് അഞ്ച് വർഷം മാത്രമേ ആയുസ്യുള്ളു...
അതിന് ശേഷം ക്യാൻസർ വീണ്ടും വരുമത്രേ...!!
അഞ്ച് വർഷം കഴിഞ്ഞിട്ടും ആ പറഞ്ഞത് തിരിച്ചു വരാത്തത് ഗൂഗിളിന് തെറ്റ് പറ്റിയത് കൊണ്ടാണോ
അതോ ആരുടേയും ശാപവും കണ്ണീരും
എന്റെ മേൽ ഇല്ലാത്തത് കൊണ്ട് പ്രപഞ്ചം എന്നോട് കാണിക്കുന്ന കരുണയാണോ എന്നറിയില്ല..!!
അതോ രണ്ട് പറക്കമുറ്റാത്ത മക്കൾക്ക് ഞാൻ മാത്രമേ ഉള്ളല്ലോ എന്നോർത്തു ദൈവം ബാക്കി വെയ്ക്കുന്ന സിംപതിയാണോ എന്നും അറിയില്ല...!!
ഇനി അസുഖം വീണ്ടും വന്നാലും ഞാൻ അത് നേരിടാൻ തയ്യാറാണ്...!!
മറ്റൊന്നും കൊണ്ടല്ല...
നല്ലൊരു കാമുകനായും
വിശ്വാസ്തനായ ഭർത്താവായും
അഞ്ച് വർഷം ജീവിച്ചു കൊതിതീർന്നിരിക്കുന്നു...!!
കുട്ടികൾക്ക് പ്രീയപെട്ട അധ്യാപകനായി ഇരുപത് വർഷം ഞാൻ ജീവിച്ചിരിക്കുന്നു...!!
അച്ഛനായും മകനായും
സഹോദരനായും സുഹൃത്തായും 42 വർഷം ഭംഗിയായി ജീവിച്ചുതീർത്തു എന്നൊരു ആത്മ വിശ്വാസമെനിക്ക് ഉണ്ട്...!!
ആഗ്രഹങ്ങൾ ഒന്നും ബാക്കിയില്ല...!!
ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്തും ആഗ്രഹിച്ചതൊക്കെ നേടിയും
ജീവിതം ഞാൻ ആസ്വദിച്ചു കഴിഞ്ഞിരിക്കുന്നു...!!
അത് കൊണ്ടുതന്നെ..
മോക്ഷവും മുക്തിയും ഇപ്പോൾ തന്നെ ലഭിച്ചൊരു ജന്മമാണ് എന്റേത്...!!
എല്ലാം അനുഭവിച്ചു കഴിഞ്ഞു...
ഒരു മനുഷ്യായുസിൽ നേരിടാവുന്നതിന് അപ്പുറം ഞാൻ ഇപ്പോൾ തന്നെകടന്ന് പോയിക്കഴിഞ്ഞിരിക്കുന്നു ...!!
So..No regrets... No worries...!!
⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!