നിരാകരിക്കപ്പെടൽ (16/11/2026)
ജീവിതത്തിലെ ഞാൻ ഏറ്റവും ഭയപ്പെടുന്ന ഒന്നാണ് നിരാകരിക്കപ്പെടൽ...!!
ചേർന്ന് നിന്നവരാൽ അകറ്റപ്പെടുന്നത്...
അടുപ്പും ഉണ്ടെന്ന് കരുതിയ ഇടങ്ങളിൽ അപരിചിതരാവുന്നത്...!!
അത് സ്വന്തം മക്കളായാലും..
മാതാപിതാക്കൾ ആയാലും..
പഠിപ്പിക്കുന്ന കുട്ടികളായാലും..
ഇടപഴകുന്ന സൗഹൃദങ്ങൾ ആയാൽപോലും എനിക്ക് വേദനയാണ്...!!
അതിലേറെ ഭീകരമായിരുന്നു ഞാൻ എന്റേത് എന്ന് തെറ്റിധരിച്ച ഒരാളുടെ നിരാകരിക്കൽ...!!
ആരോടൊപ്പമാണോ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്...
നല്ലൊരു ജീവിതം സ്വപ്നം കണ്ടത്...
ആ വ്യക്തിയുടെ ഒഴിവാക്കൽ എനിക്ക് ഏറ്റവും ഭീകരമായ ദിനങ്ങളാണ് ബാക്കിവെച്ചത്..!!
വളരെ നിസ്സാരമായി അവർ എന്നിൽ നിന്നും ഇറങ്ങിപോയെങ്കിലും..
അതിൽ നിന്ന് കരകയറാൻ എനിക്ക് ഒരുപാട് കാലം വേണ്ടിവന്നു..!!
ഇനിയൊരു തിരിച്ച് പോക്ക് ആരിലേയ്ക്കും ഇല്ലെങ്കിലും...
ഇന്നും അതൊരു ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു...!!
രാവിലെ ഉണരുമ്പോൾ ആദ്യത്തെ ചിന്തയായി എന്നിൽ ജനിക്കുന്നവൾ...
രാത്രി ഉറങ്ങാൻ പോകുമ്പോൾ അവസാനത്തെ ഓർമയായി ഉണ്ടായൊരാൾ..!!
എപ്പോൾ സമയം കിട്ടിയാലും കാണുവാനും സംസാരിക്കാനും
കൂടെ ഉണ്ടാവാനും ഞാൻ ഏറെ ഇഷ്ടപ്പെട്ടോരാൾ...!!
ഞാൻ ഏറ്റവും ഇഷ്ട്ടപെട്ട സൗഹൃദം അതായിരുന്നു...!!
അവളല്ലാതെ എനിക്കൊരു ലോകമില്ലായിരുന്നു...!!
കൂടെയുള്ളപ്പോൾ വൈകുന്നേരം ഒരുമിച്ച് പോയൊരു ചായ കുടിക്കാനും...
അവധി ദിവസങ്ങളിൽ ചെറിയ
യാത്രകൾ പോകുവാനും..
ശനിയാഴ്ചകളിലെ
രാത്രിയിൽ പെരിയറിന്റെ കരയിലിരുന്ന് ഒരുമിച്ചിരുന്നോരു ബിയർ നുണയാനും എന്നും കൂടെ ഉണ്ടാവാണേയെന്ന് ഞാൻ ഏറെ ആഗ്രഹിച്ച ഒരാൾ...!!
എനിക്ക് അവളായിരുന്നു ജീവിതം...
എന്റെ ലോകം...
എന്റെ സന്തോഷം...!!
കൈപിടിച്ചു നടക്കാനും
മടിയിൽ തലവെച്ചു കിടക്കാനും ഞാൻ ഏറെ ആഗ്രഹിച്ചൊരാൾ...!!
എന്തിനും ഏതിനും ഞാൻ അനുവാദം ചോദിച്ചിരുന്ന ഒരാൾ..!!
എങ്കിലും
അവളുടെ ഇഷ്ടങ്ങൾ എല്ലാം ഞാൻ മാനിച്ചിരുന്നു...!!
സ്വാതന്ത്ര്യം എന്നത് ആണ് പെണ്ണിന് കൊടുക്കുന്ന ഔദാര്യം അല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ...!!
പക്ഷേ...
എന്റെ ഇഷ്ട്ടങ്ങളൊക്കെയും
അവളുടെ നിയന്ത്രണത്തിലായിരുന്നു..!!
ഞാൻ ആരോട് മിണ്ടണം..
എവിടെ പോകണം എന്ന് തീരുമാനിച്ചൊരാൾ...!!
നേരത്തെ ഉറങ്ങിയാൽ പോലും ഞാൻ കാരണം
ബോധിപ്പിക്കണമായിരുന്നു...!!
ഒന്ന് ഫോൺ ബിസിയായാൽ
ഞാൻ സ്ക്രീൻഷോട്ട് എടുത്ത് അയക്കണമായിരുന്നു...!!
കൂടെ പഠിപ്പിക്കുന്നവരുടെ
ഒപ്പം നിന്നൊരു ഫോട്ടോ എടുക്കാനോ..
ഒരു യാത്ര പോവാനോ
എനിക്ക് അനുവാദമില്ലായിരുന്നു..!!
ഫേസ്ബുക്കിൽ ആരെയെങ്കിലും ഫ്രണ്ട് ആക്കണമെങ്കിൽ പോലും ഞാൻ അനുവാദം വാങ്ങണമായിരുന്നു..
അവൾക്ക് പതിനായിരം followers...
എനിക്ക് ഇരുന്നൂറിൽ താഴെയും...!!
എത്രയോ പേരെ എന്നെകൊണ്ട്
അൺഫ്രണ്ട് ചെയ്യിപ്പിച്ചിരിക്കുന്നു...
ബ്ലോക്ക് ചെയ്യിപ്പിച്ചിരിക്കുന്നു...!!
എല്ലാം ഞാൻ അനുസരിച്ചു...!!
ആ സംശയങ്ങളെയും
നിയന്ത്രണങ്ങളെയും ഞാൻ എന്നോടുള്ള അതിയായ
സ്നേഹമായി തെറ്റിദ്ധരിച്ചു...!!
എങ്കിലും അവളെ അനുസരിക്കുന്നതും
അവളെന്നെ നിയന്ത്രിക്കുന്നതും എനിക്ക് ഇഷ്ട്ടമായിരുന്നു...!!
അതിലോന്നിലും എനിക്ക് പരിഭവമില്ലായിരുന്നു...
എല്ലാം എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാവും എന്ന് ഞാൻ വിശ്വസിച്ചു...!!
അവളുടെ ഇഷ്ടങ്ങൾക്ക് മൂല്യം കൊടുത്തു...
എല്ലാം നിറവേറ്റികൊടുത്തു
ഒന്നും ബാക്കിവെയ്ക്കാതെ...!!
പകരം...
ഞാൻ ഏറെ ആഗ്രഹിച്ചത് പരിഗണനയായിരുന്നു...!!
നല്ലൊരു സുഹൃത്തായും
ഭർത്താവായും കാമുകനായും എന്നെ മാത്രം പരിഗണിക്കണം എന്നതായിരുന്നു എന്നും എന്റെ ആവശ്യം...!!
എത്ര എന്നെ ഉപദ്രവിച്ചിട്ടും
എല്ലാം ഞാൻ ക്ഷമിച്ചത് എന്നെങ്കിലും ആ പരിഗണന എനിക്ക് മാത്രമായി കിട്ടുമെന്നുള്ള അമിതവിശ്വാസം കൊണ്ടായിരുന്നു...!!
ഓരോ തവണ നിസ്സാര കാര്യങ്ങൾക്ക് എന്നോട് പിണങ്ങി
പോകുമ്പോഴും എന്നെ അത് ഒരുപാട് ബാധിച്ചിരുന്നു...!!
എന്നെ മാസങ്ങളോളം വിളിച്ചില്ലെങ്കിലും കണ്ടില്ലെങ്കിലും പാതിരാത്രികളിൽ അവൾക്ക് ഒരുപാട് സൗഹൃദ സംഭാഷണങ്ങൾക്ക് ആളുണ്ടായിരുന്നു...!!
എത്രയോ തവണ പുറകെ ചെന്നിരിക്കുന്നു...
എല്ലായിടത്തും ബ്ലോക്ക് ചെയ്തിട്ടും..
ഇറക്കിവിട്ടിട്ടും കൊച്ചു കുട്ടിയെപോലെ കരഞ്ഞുചെല്ലുമായിരുന്നു...!!
അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു...
ഒരുതരം ഭ്രാന്തായിരുന്നു അവളോട്...
എന്നെ അറിയാവുന്നവർക്ക് അതറിയാം...!!
എന്നിട്ടും നല്ലൊരു closure തരാതെ...
എന്നെ നിരാകരിക്കാൻ തക്കതായ
കാരണങ്ങൾ ഒന്നുമില്ലാതെ ഇത്തവണയും
ഇറങ്ങിപോയപ്പോൾ ഞാൻ
തകർന്ന് പോയി..!!
രണ്ട് മാസത്തോളം "എന്തിന് എന്നെ നിരാകരിച്ചു" എന്ന ഉത്തരംകിട്ടാത്ത ചോദ്യവുമായി ഞാൻ ഭ്രാന്ത് പിടിച്ചുനടന്നു...!!
ജീവിതം കൈവിട്ട് പോകുമെന്ന് തോന്നിയ ദിനങ്ങൾ...
ഉറക്കം നഷ്ടപ്പെട്ട രാത്രികൾ..!!
അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ...
ഏറ്റവും ആഴത്തിൽ എന്നെ മുറിപ്പെടുത്തിയ നിരാകരിക്കൽ...!!
മറ്റൊരാണിനു വേണ്ടി...
സുഖത്തിനും...
സമ്പത്തിനും വേണ്ടി...
അതിവിദഗ്ധമായി എന്നെ നിരാകരിച്ചതാണ് എന്ന് തെളിവ് ലഭിച്ചപ്പോഴാണ്...
"എന്റെ സുഖപ്പെടൽ എന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് "
തിരിച്ചറിവ് എനിക്കുണ്ടായത്
...!!
ഒരുപക്ഷേ അതും നല്ലതിനായിരിയ്ക്കാം....!!
പുറപ്പെടും മുന്പേ വഴിതെറ്റിയ
മനുഷ്യാരാവുന്നതിനേക്കാളും ഭേദം,
കൃത്യസമയത്ത് ശരിയായ വഴികളിലേയ്ക്ക് പിരിഞ്ഞു പോവുന്നതാണ് നല്ലതെന്ന് എവിടെയോ വായിച്ചത് ഓർമ്മവരുന്നു...!!
⚠️എന്നെ അർഹിക്കാത്ത ആരിലും ഞാൻ എത്തിച്ചേരാതിരിക്കട്ടെ...!!