ഒരിക്കൽ കൂടി പ്രണയിക്കണം (31/08/202°)
എനിക്ക് ഒരിക്കൽ കൂടി പ്രണയിക്കണം...!!
കാത്തിരിക്കാൻ ആരുമില്ലാതൊരാളെ...
സ്വീകരിക്കാൻ ആരുമില്ലാതൊരാളെ...
കാല് മുറിക്കാനോ...
കൈ മുറിക്കാനോ വിധിക്കപ്പെട്ട ഒരാളെ എനിക്ക് പ്രണയിക്കണം...!!ഇനിയൊരിക്കലും ജീവിതം സ്വപ്നം കാണാൻ സാധിക്കാത്ത ഒരാളെ പ്രണയിക്കണം...
പ്രാണന് തുല്യം...!!
നഷ്ടപ്പെടാൻ പോകുന്ന അവയവത്തെ കുറിച്ച് ആകുലപ്പെടുന്ന അവളെ എനിക്ക് അശ്വസിപ്പിക്കണം..
കെട്ടിപിടിച്ചു കരയണം..
ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിപ്പിക്കണം..!!
ആരുമില്ലെങ്കിലും...
ആർക്കും വേണ്ടെങ്കിലും നിനക്ക് ഞാൻ ഉണ്ടാവും എന്ന് ഉറപ്പ് കൊടുക്കണം...
അവസാനം വരെ കൂടെയുണ്ടാവുമെന്ന് മനസ്സിലാക്കി കൊടുക്കണം...!!
വേദന കൊണ്ട് പുളയുമ്പോൾ അവളെ തലോടണം....
എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിക്കണം...
ഉറങ്ങും വരെ ഉറങ്ങാതെ കൂട്ടിരിക്കണം...
വീശി കൊടുക്കണം...
ഉറക്കം വരുമ്പോൾ അവളുടെ ചാരെ തല വെച്ച് ഇരുന്നുറങ്ങണം...
അവളുടെ
ഓരോ ഉണർച്ചയിലും പുതപ്പ് നേരെ ഇട്ട് കൊടുക്കണം..
ഉറങ്ങികിടക്കുന്ന അവളെ...
ഇടയ്ക്ക് നെറ്റിയിൽ ചുംബിക്കണം...
തലോടണം...!!
ഇറ്റിട്ടു വീഴുന്ന കണ്ണുനീർ അവളെ ഉണർത്താതെ നോക്കണം...!!
എണീറ്റ് നിന്ന് തുടങ്ങുമ്പോ...
കൈപിടിച്ച് നടത്തണം..!!
എല്ലാം കഴിഞ്ഞു...
ജീവിതം തിരിച്ചു കിട്ടിക്കഴിഞ്ഞു...
ഒരു ഉറക്കത്തിൽ എന്നത് പോലെ...
ഒന്നും സംഭവിക്കാത്തത് പോലെ..
എല്ലാം മറന്ന്...
പിന്തിരിഞ്ഞു നോക്കാതെ...
മറ്റൊരു കൈ പിടിച്ചു പോകുന്നവളെ...
കണ്ണീർ പൊഴിക്കാതെ യാത്ര അയക്കണം...!!