അഖിൽ NRD (17/08/2026)

അഖിൽ NRD യുടെ ഒരു പഴയ റീൽ ഇന്ന് കാണാൻ ഇടയായി...!!

ഒരുപാട് ആശിച്ചു സ്വന്തമാക്കിയ ബൈക്ക് ഗതികേട് കൊണ്ട് വിൽക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ വൈകാരികമായ നിമിഷം...!!
ബൈക്ക് ഇനി തന്റെ സ്വന്തം അല്ലെന്ന് അറിയാമെങ്കിലും 
അതിനോടുള്ള കരുതൽ...
സ്നേഹം... ഒക്കെ ജീവിതത്തിൽ ചിലത് എന്നെയും ഓർമിപ്പിച്ചു...!!
ആശിച്ചതും ആഗ്രഹിച്ചതും എല്ലാം സ്വന്തമാക്കാൻ സാധിച്ചാൽ ജീവിതത്തിൽ എന്താ ഒരു ത്രിൽ..???

ചിലപ്പോഴൊക്കെ നഷ്ടപ്പെട്ടു പോകുന്നതും...
നടന്ന് അകലുന്നതും അനുഭവിക്കണം...!!
അതും കൂടി ചേരുന്നതല്ലേ ജീവിതം...??

ഞാൻ ഏറെ ആഗ്രഹിച്ചു സ്നേഹിച്ച് സ്വന്തമാക്കാൻ ശ്രമിച്ച എന്റെ പ്രീയപെട്ടവളുടെ ഉടമയോട്...

ഞാൻ പൊന്ന് പോലെ നോക്കിയോരാളാണ്....
ഒരു കുഞ്ഞിനെ പോലെ താലോലിച്ചത്...
എന്റെ ജീവന്റെ ജീവൻ...
അവളെ എന്നും സന്തോഷത്തോടെ കൂടെ നിർത്തണേ....!!

രണ്ട് പേർക്കും ആശംസകൾ.. ❤️

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)