വരികളിലെ സങ്കടം.. (16/04/2023)

വരികളിലെ സങ്കടം നഷ്ടപ്പെട്ടതിനെ ഓർത്തല്ല...!!

സങ്കടപെടാൻ 
അതൊരിക്കലും നഷ്ട്ടമായിരുന്നില്ലല്ലോ..??

സങ്കടം എന്നും എന്റെ വഴികളെ ഓർത്തു മാത്രം...
ഞാൻ നടന്നതും...
ഇനി നടക്കേണ്ടതുമായ വഴികളെ കുറിച്ച് മാത്രം...!!

എവിടെയോ തെറ്റിയൊരു യാത്ര...!!
ഇനിയൊരിക്കലും നേരെയാവാൻ സാധ്യതയില്ലാത്ത ഒരു യാത്ര...!!

തനിയെ നടക്കുവാൻ തീർച്ചപെടുത്തിയ യാത്ര...!!
കണ്ടു മുട്ടുന്നവർ പിരിഞ്ഞു പോകേണ്ടവർ തന്നെ...!!

ഒരിക്കലും സ്വന്തമാവാത്തവർ...!!

വീണ്ടും..
വഴിയും ഞാനും തനിയെ...!!
ഇനിയങ്ങോട്ട് എന്നും..!!

അത്‌ മാത്രമാണ് വിധി..!!
എനിക്ക് ഞാൻ വിധിച്ച വിധി..!!

അതുവരെ ഞാൻ ഒന്ന് ജീവിച്ചോട്ടെ...
എന്റെ സ്വപ്നങ്ങളിൽ..
സങ്കൽപ്പങ്ങളിൽ...
അതിൽ മാത്രം..!!

ആർക്കും ബാധ്യതയാവാതെ...!!
ഒരിക്കലും...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)