കൂട്ട്... (13/04/2023)
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഒരു കൂട്ട് ആഗ്രഹിച്ചത് ട്രീറ്റ്മെന്റ് സമയത്ത് ആയിരുന്നു...!!
ഭയമായിരുന്നു രാത്രിയെ...
ഉറക്കം നഷ്ടപെട്ട ആ കിടപ്പ് ഭീകരമായിരുന്നു...
മടുപ്പ് ആയിരുന്നു
ഒറ്റയ്ക്ക് കിടക്കാൻ...!!
തലോടാനും കെട്ടിപിടിക്കാനും ഒരാൾ കൂടെ ഇല്ലാത്ത അവസ്ഥ...!!
നാളയെ കുറിച്ച് ആകുലതകളായിരുന്നു...!!
ഇനിയങ്ങോട്ട് മറ്റുള്ളവർക്ക് ബാധ്യതയായി പോകുമോ എന്ന പേടിയായിരുന്നു...!!
ഒരു കരുതലും തലോടലും എന്നും കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചു... യാചിച്ചു..!!
അർഹതയില്ലാതിരുന്നത് കൊണ്ട് അതൊന്നും കിട്ടിയില്ല..!!
പക്ഷേ അതൊരു തിരിച്ചറിവ് ആയിരുന്നു...!!
ആ അവസ്ഥയിൽ ആയിരിക്കുന്ന എല്ലാരേയും തിരിച്ചറിഞ്ഞു...!!
പരിഗണന ലഭിക്കേണ്ട സമയം..!!
അടുത്ത് ഇരുന്ന് അവർ ഉറങ്ങുന്നത് നോക്കിയിരിക്കണമായിരുന്നു..!!
ഇടയ്ക്ക് എപ്പോഴോ കണ്ണ് തുറക്കുമ്പോൾ...
ഒന്ന് തിരിയുമ്പോൾ...
നമ്മൾ അടുത്ത് തന്നെ ഉണ്ടെന്നുള്ള ബോധം അവരിൽ സൃഷ്ടിക്കുന്ന ആ കരുതൽ അവരുടെ കണ്ണുകളിൽ തന്നെ കാണാം..
ആ നോട്ടത്തിൽ ..
അവരുടെ ആ പുഞ്ചിരിയിൽ...
വേറെ എന്ത് വേണം...???
ജീവിച്ചിരിക്കാൻ...???
എന്തിനും ഏതിനും നാം ഉണ്ടെന്നു അവർക്ക് മനസിലാകുമ്പോൾ തോന്നുന്ന ഇഷ്ട്ടം....
അത് അനുഭവിച്ചു തന്നെ മനസിലാക്കണം...!!
ഞാനും അത് അനുഭവിച്ചു...
മനസ്സ് നിറയെ...
പിന്നീട്..!!
അത് മാത്രമായിരുന്നു ട്രീറ്റ്മെന്റ് എനിക്ക് തന്ന തിരിച്ചറിവ്..!!