KSRTC... (25/06/2023)
ഒരു യാത്ര പോകണം...!!
KSRTC ബസിന്റെ മുൻ സീറ്റിൽ ഇരുന്ന് കൊണ്ട്...!!
നഗരവും നാടും കടന്ന്...
കാടും കുന്നും കടന്ന്...
ചിന്തകളെ പുറകിലോട്ട് മേയാൻ വിട്ടിട്ട് ഒരു യാത്ര...!!
അലസമായി പറക്കുന്ന മുടിയിഴകളെ മാടിയൊതുക്കാൻ മറന്ന്...
ഇടയ്ക്കെപ്പോഴോ മുഖത്ത് വീഴുന്ന പൊടികളെ തുടയ്ക്കാതെ....
ചിന്തയിൽ മുഴുകിയിരിക്കണം..!!
ഇറങ്ങിപോകുകൾ അറിയാതെ..
അടുത്തിരിക്കുന്നവരെ ഒരു നോക്ക് കാണാതെ ഇരിക്കണം...!!
ചിന്തകളെ അഴിച്ചു വിടണം..!!
ചാരിയിരിക്കണം...
ചാരാൻ തോളുകൾ ഇല്ലെങ്കിലും..!!
അമർന്നിരിക്കണം...
പഴമയിൽ ഒട്ടിച്ചേർന്നു...!!
ഉത്തരം കിട്ടാത്ത പലതും കടന്ന് പോകും...
സംശയങ്ങൾ ബാക്കി വെച്ച്..
ചോദ്യങ്ങൾ അവശേഷിക്കും...!!
ഒന്നും വേണ്ടായിരുന്നു എന്ന് തോന്നും...!!
കാര്യമാക്കണ്ട...!!
മുന്നോട്ട് തന്നെ...!!
ഇടയ്ക്കെപ്പോഴോ...
സീറ്റിൽ ഒരു തൂവാല ഇട്ടിട്ട് പുറത്ത് ഇറങ്ങണം...
തിരിച്ചു വരുമ്പോൾ ചിന്തകൾക്ക് ഇടം നഷ്ടപെടാതിരിക്കാൻ...!!
ഒരു കട്ടൻ കാപ്പി കുടിക്കണം...
മുഴുമിക്കാതെ പോയത് പൂർത്തിയാക്കാനുള്ള ഉന്മേഷത്തിനു...!!
മുരടിച്ചു പോയ ചിന്തകളെ വീണ്ടും ഉണർത്തുവാൻ...!!
തിരിച്ചു ബസിലേയ്ക്ക്..!!
അവസാനം....
എല്ലാരും ഇറങ്ങി പോയിട്ടും...
അറിയാതെ...
ചാരിയിരുന്ന് ഉറങ്ങുന്ന ചിന്തകളെ
കണ്ടക്ടർ തട്ടി ഉണർത്തുന്നത് വരെ ചാരിയിരിക്കണം ...!!