ചോരപ്പാട്... (24/04/2023)
ചില കാഴ്ചകൾ ദൃഷ്ടിയെ മറയ്ക്കും...!!
തിമിരം അല്ല....
കണ്ണുനീർ കൊണ്ട് ...
സങ്കടം കൊണ്ട്...
മറയ്ക്കുന്നത്..!!
എത്ര ഇറുക്കിയടച്ചിട്ടും കണ്ണിൽ നിന്നും മായാതെ അവസ്ഥ..!!
എത്ര കഴുകിയാലും പോകാത്ത കറ...
മനസാക്ഷിയുടെ ചോരപാട്...!!
ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായത..!!
ആരോട് ഏറ്റു പറയണമെന്ന് അറിയില്ല...!!
വലിയൊരു മുറിവായി തന്നെ അവശേഷിക്കുന്ന ദിനം...!!
ഇനിയങ്ങോട്ട് എന്നും...!!
ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ഭീകരമാണ്...!!
അതാണ് ജീവിതം...!!
ഒരിക്കലും ഞാൻ ആഗ്രഹിക്കാത്ത ജീവിതം...!!
ഞാൻ എത്തി ചേർന്ന ജീവിതം..