തിരിച്ചറിയൽ.. (12/04/2023)

തിരിച്ചറിയൽ ഒരു കലയാണ്..
നഷ്ടപെടുമ്പോൾ മാത്രം മനസിലാക്കപ്പെടുന്ന കല ..!!
കൂടെയുള്ള ഒന്നിന്റെയും വില മനുഷ്യൻ മനസിലാക്കാറില്ല..
നഷ്ടപെടുന്നത് വരെ....!!!

വേണ്ടെന്ന് വെയ്ക്കാൻ എളുപ്പമാണ്...!!
അത്‌ നടപ്പിലാക്കാൻ ആണ് ബുദ്ധിമുട്ട്...!!
യുക്തി കൊണ്ട് വേണ്ടെന്നു വെച്ചാലും ഓർമകളിൽ നിന്നും ചിന്തയിൽ നിന്നും മോചനം കിട്ടില്ല..!!

ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾ അവശേഷിക്കും...!!
കണ്ണുകൾ തൂങ്ങും...
കവിളുകൾ ഒട്ടും...
മുഖത്തെ തുടിപ്പ് നഷ്ടപ്പെടും...!!

എന്നിട്ടും അനന്തമായി അത് നീളും...!!
മനസ്സിൽ നിന്നും എന്നേക്കുമായി പടിയിറങ്ങി പോകുന്ന ദിനം...!!
ഒറ്റയ്ക്ക് ജീവിക്കാൻ നമ്മെ സ്വയം പ്രാപ്തമാക്കുന്ന ആ ദിനം....!!
ഓർമ്മയിൽ മാത്രമായി അവശേഷിക്കും...!!

നമ്മളെ വേണ്ടെന്നു വെച്ചാലും...
നമ്മൾക്ക് വേണ്ടെന്ന് വെയ്ക്കാൻ പറ്റാത്തത്രയും കാലം നാം തോറ്റുകൊണ്ടേയിരിക്കുന്നു...!!

അതാണ് ഇനി ജീവിതം...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)