ഒറ്റയ്ക്ക് ആവേണ്ടവർ... (30/03/2023)

ചിലർ അങ്ങനെ ആവണം...!!
ഒറ്റയ്ക്ക്...
ഇനിയങ്ങോട്ട് എന്നും...!!
ആരും ഉണ്ടാവരുത് എന്ന് ചില വാശികൾ...!!

എവിടെയാണ് തെറ്റ് പറ്റിയതെന്ന് ഈ മൂന്ന് വർഷങ്ങളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു...!!

2017 മുതൽ എനിക്ക് നഷ്ടപെട്ട ഉറക്കം ഇന്നും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു..

ഭീകരമാണ് ആ അവസ്ഥ..!!
ഭ്രാന്ത് പിടിക്കും...
തിരിഞ്ഞും മറിഞ്ഞും കിടക്കും...
കണ്ണുകൾ ഇറുക്കി അടക്കും...
എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഫോൺ നോക്കാതെ കിടക്കും...!!
എന്നിട്ടും ഉറങ്ങാൻ പറ്റാറില്ല...!!

ഉറങ്ങാറുണ്ട്...
നല്ലപോലെ....
ബോധമില്ലാതെ കുടിച്ച രാത്രികളിൽ..
പിറ്റേന്ന് വെളുപ്പിനെ തലവേദന കാരണം എഴുനേൽക്കുന്നത് വരെ ഒരു ഉറക്കമാണ്...
ഒന്നും അറിയാതെ...
ഓർക്കാതെ...
ഒരു ടെൻഷനുമില്ലാതെ...

ഒറ്റയ്ക്ക് ആയി പോയതിന് ശേഷമുള്ള ജീവിതവും ഇങ്ങനെ തന്നെ...!!

ഞാൻ ഒറ്റയ്ക്ക് ആയി പോയിരിക്കുന്നു...
ഉറക്കത്തിനു പോലും എന്നെ വേണ്ടാത്ത ഒരവസ്ഥ..!!

ആ ചിലരിൽ ഞാനും ഒരാളായി തീർന്നിരിക്കുന്നു....!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)