യാത്ര... (18/04/2023)
അന്ന് ഒളിച്ചോട്ടമായിരുന്നു യാത്ര...!!
2020 ൽ...!!
മൂന്ന് വർഷങ്ങൾക്കിപ്പുറം
ഞാൻ യാത്രയെ ഞാൻ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...!!
അഗാധമായി...!!
എങ്ങോട്ടെന്ന് അറിയാതെ തുടങ്ങുന്ന ഓരോ യാത്രകളും അവസാനിക്കുന്നത് അതുവരെ പോവാത്ത, കേൾക്കാത്ത പലതും കണ്ടെത്തികൊണ്ടാണ്..!!
മനസിലാക്കി കൊണ്ടാണ്..!!
തിരിച്ചെത്തി കഴിയുമ്പോൾ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല...!!
നഷ്ട്ടബോധം ഉണ്ടായിട്ടില്ല
ഒരിക്കലും...
ചിലവായി പോയ സമയത്തെ കുറിച്ചും..
ചിലവാക്കിയ പണത്തെയും കുറിച്ചും ..!!
ഇന്നുവരെ ..!!!
യാത്ര....
അതിൽ നിന്നും
ഇനിയൊരിക്കലും എനിക്ക് ഒരു മോചനം ഉണ്ടാവുമെന്ന് തോന്നുന്നില്ല...
അത്രയ്ക്ക് ഭ്രമിപ്പിക്കുന്നു...
ഓരോ യാത്രകളും അവ തരുന്ന ഓർമ്മകളും...!!
അടുത്തതിനുള്ള ഊർജവും..!!
മനസ്സ് ശാന്തമായിരിക്കുന്നു...!!
ഓരോ യാത്ര കഴിയുമ്പോഴും...!!
അത്കൊണ്ട് തന്നെയാവും ശൂന്യമായ അക്കൗണ്ടും കാലിയായ പേഴ്സും എന്നെ പേടിപ്പിക്കാത്തത്...!!
തിരിഞ്ഞു നോക്കുമ്പോൾ...
മാറ്റിവെയ്ക്കാനോ,
നീക്കി വെയ്ക്കാനോ ഒന്നുമിനിയില്ല..!!
കാലിയായിരിക്കുന്നു...
മനസ്സും സമ്പാദ്യവും...!!
ലോൺ എടുക്കണം...
മനസ്സ് നിറയെ സ്വപ്‌നങ്ങൾ കാണണം..
സ്വപ്‌നങ്ങളിൽ യാത്രകൾ മാത്രം...
അത് ജീവിച്ചു തീർക്കാൻ
പലിശയടച്ചും യാത്ര പോകണം...!!
അത് മാത്രമാണ് ജീവിതം ഇനിയെനിക്ക്...!!
ഒരിക്കലും....
വാശികൊണ്ട് യാത്ര പോയിട്ടില്ല..!!
ആരെയും തോൽപ്പിക്കാൻ യാത്ര പോയിട്ടില്ല..!!
അഹങ്കാരം കാണിക്കാൻ യാത്ര പോകാൻ തോന്നിയിട്ടില്ല...!!
ദൂർത്തടിച്ചു യാത്ര പോവാറില്ല...!!
ഒരിക്കലും..!!
നിറവേറുമെന്ന് ഉറപ്പില്ലെങ്കിലും എന്റെ സ്വപ്‌നങ്ങളിൽ യാത്രകളുണ്ട്...
ഇനിയങ്ങോട്ട് എന്നും...
അതുമാത്രമായിരിക്കും എന്റെ സമ്പാദ്യം....
എന്റെ സന്തോഷങ്ങൾക്ക് ഞാൻ ഇടുന്ന വില...!!
ആദ്യം ജനിച്ചു വളർന്ന നാട്...
പിന്നീട് അതിർത്തി കടന്ന്...
പറ്റുമെങ്കിൽ കടലും കടന്നും..
എനിക്ക് പോകേണ്ടിയിരിക്കുന്നു...!!
തളരാതെ എന്റെ കാറും...
അടങ്ങാതെ എന്റെ മനസ്സും ഉള്ളത് കൊണ്ട്...
തത്കാലം...
എന്റെ യാത്രകൾക്ക് മരണമില്ല...!!