ഒളിച്ചോട്ടം... (08/12/2022)

ഒരു ഒളിച്ചോട്ടം വേണം...
ജീവിതത്തിൽ നിന്നല്ല...
ഒരു ഇറങ്ങി പോക്ക് വേണം...
ആരിലും നിന്നല്ല..!!

ഒരുപക്ഷേ ആരും തിരക്കില്ലായിരിക്കും...!!

തിരക്കിലായിരിക്കും
ചുറ്റുമുള്ളവർ...!!
ആഘോഷിക്കുമായിരിക്കും...
അസാന്നിധ്യം...!!

വിടപറയാതെ പടിയിറങ്ങണം...
വേരുകൾ ഇല്ലാതെ പിഴുതു കളയണം
ഇനിയൊരിക്കലും തളിരിടാത്ത ഓർമ്മയാവണം.

നിഴലുകൾ പോലും ബാക്കി വെയ്ക്കരുത്...
ഓർമ്മകൾ മരീചികയാവണം..
തോന്നലുകൾ പോലെ..
സത്യമല്ലാത്തവ .!!

ശബ്ദം ഇടരാതെ വിട പറയണം...
ഉള്ളിന്റെയുള്ളിൽ മാത്രം..!!
കണ്ണ് നിറയാതെ തിരിഞ്ഞു നോക്കണം...!!
ഇനിയൊരു പക്ഷേ കാണില്ലായിരിക്കും...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)