ചില ബന്ധങ്ങൾ... (11/01/2023)

ചിലത്  അങ്ങനെയാണ്...!!
വേണ്ടെന്നു വെച്ചാലും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും...!!

അതുമായി ബന്ധപ്പെട്ട ഓർമ്മകൾ വേട്ടയാടി കൊണ്ടിരിക്കും...!!

നമ്മുടേതല്ല എന്ന് എത്ര മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചാലും ഫലിക്കില്ല..!!

വീണെങ്കിലും 
എണീറ്റ് നടക്കേണ്ടിയിരിക്കുന്നു...!!

കൂടെ ഉണ്ടായിരുന്നപ്പോൾ തന്ന നല്ല ഓർമ്മകളെ അയവിറക്കുക...
വെറുക്കാനും മറക്കാനും കാരണങ്ങൾ ഒന്നും ബാക്കി വെയ്ക്കാതെ...!!

ഈ ലോകത്ത് ഒന്നും 
സ്വന്തമല്ലയെന്ന് ഓർക്കണമായിരുന്നു...
ഇടയ്ക്ക് എങ്കിലും...
എപ്പോഴെങ്കിലും...!!

വലിച്ചെറിയപ്പെട്ട  ഇഷ്ട്ടവും നിറമുള്ള ഓർമ്മകളും ചിന്തയുടെ മൂലയിൽ മാറാലയായി മാറിയിരിക്കുന്നു..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)