നിഗൂഢത... (14/07/2022)

രഹസ്യങ്ങൾ ഒരു ബാധ്യതയാണ്...
പിടിക്കപ്പെടുന്നത് വരെ അതൊരു ഭാരമായി തന്നെ തുടരുന്നു...!!
അന്യന്റെ ഗർഭം ചുമക്കുന്നത് പോലെ...!!
ആർക്കോ വേണ്ടിയോ മറച്ചു വെയ്ക്കുന്നു...!!
ഏതൊരു രഹസ്യവും ഒരുനാൾ മറ നീക്കി പുറത്ത് വരുമെന്ന് എഴുതപെട്ടപോലെ
പലതും പുറത്ത് വരുന്നു...!!

കരച്ചിലുകൾ...!!
ഏറ്റുപറച്ചിലുകൾ...!!
കുറ്റബോധം....!!
നഷ്ടങ്ങൾ...!!

ഒന്നും സ്ഥായിആയതല്ല...!!
മാറിയേക്കാം...
മറന്നേക്കാം...
തിരിച്ചു കിട്ടിയേക്കാം...!!

പ്രാർത്ഥനകൾ...!!

പിടിക്കപെടുമ്പോൾ മറ്റൊരാളെ കുറ്റം ആരോപിച്ചു രക്ഷപ്പെടൽ സ്വാഭാവികം...!!

എന്റെ നഷ്ടങ്ങൾ വലുതാണ്...
മൂല്യം അറിയാത്ത കൊണ്ട് ഉപേക്ഷിച്ചു കളയേണ്ടി വന്നു...!!

തിരിച്ചറിവ് മാത്രം മതിയിനി അങ്ങോട്ട്...!!

മറ്റുള്ളവർക്ക് വേണ്ടി ആരെയും നഷ്ടപ്പെടുത്തരുത്...!!
അവരും നാളെ ഒരു നഷ്ടമായി തീർന്നേക്കാം...
സ്വയം മാറിയേക്കാം...
തകർന്നു പോകാതിരിക്കാൻ
ചില തീരുമാനങ്ങൾ മാറ്റിയേക്കണം....
ഒരു sorry പറച്ചിലിൽ അവരുടെ സൗഹൃദം തിരിച്ചു കിട്ടുമെങ്കിൽ അതല്ലേ ഏറ്റവും വലിയ സന്തോഷം...!!

അൽപ്പം താഴ്ന്നു കൊടുത്ത് ആ ബന്ധം തന്നെ പുതുക്കണം...
തുടരണം...
സന്തോഷത്തിനു വേണ്ടി...
മറ്റുള്ളവർ എന്ത് പറയുന്നു എന്നോർക്കാതെ മുന്നോട്ട് തന്നെ കൊണ്ട് പോകുക...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)