സാക്ഷി... (11/07/2022)

രണ്ട് ദിവസമായി ഞാൻ സാക്ഷിയാണ്...!!
വേദനയുടെയും ഒറ്റപെടലിന്റെയും...!!

കടന്നു പോയ വർഷങ്ങളിൽ ഞാൻ അനുഭവിച്ചതിന്റ നേർ കാഴ്ച കൂടിയാണിത്...!!

ആൾക്കൂട്ടത്തിൽ തനിച്ചാവുന്നത് പോലെ...
ഒരുപാട് പേര് ഇതുവരെ സന്തോഷിക്കാനും സല്ലപിക്കാനും ഉണ്ടായിരുന്നുവെങ്കിലും വീണു പോയപ്പോൾ തനിയെ...!!

കൈ നിറയെ പണം ഉണ്ടായിട്ടും കൂടെ ഉണ്ടാവാൻ സാധിക്കാത്ത ചില അവസ്ഥകൾ...!!

യാത്രകൾ പോകാനും chat ചെയ്യാനുമായും ഒരുപാട് ആളുകൾ..!!

കെട്ടിപിടിക്കാനും കൂടെ നിന്ന് ഫോട്ടോഎടുക്കാനും ഒരുപാട് പേര്.. ബന്ധുക്കൾ... കസിൻസ്.. കൂട്ടുകാർ...!!

ഒന്ന് വീണു പോയപ്പോൾ...
ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ മാത്രം കൂടെ...!!
ജീവിതം അങ്ങനെയാണ്...
പലപ്പോഴും നമ്മളെ അത്ഭുതപെടുത്തികളയും..
ചില തിരിച്ചറിവുകൾ നൽകിയും...
തെറ്റിദ്ധാരണകൾ മാറ്റിയും..!!

തിരികെ വന്നു തുടങ്ങി പലരും...
ഇനി പണം കൊടുത്തും സമയം കൊടുത്തും സഹായിക്കേണ്ടെന്നു ഉറപ്പ് വരുത്തിയപ്പോൾ...!!

സാക്ഷിയായത് വെറുമൊരു സോഷ്യൽ മീഡിയ സുഹൃത്ത് ആയ ഞാനും കേവലം ഒരു സ്കൂട്ടർ വാങ്ങിക്കുവാൻ ഷോ റൂമിൽ ചെന്നപ്പോൾ പരിചയപ്പെട്ട സെയിൽസ് എക്സിക്യൂട്ടീവും...!!

സഹിക്കാൻ പറ്റില്ല..
നോക്കി നിൽക്കാൻ പറ്റില്ല...
കരഞ്ഞു പോകാതെ...!!

അതാണ് ആ കിടപ്പ്...!!
അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് അനങ്ങാൻ പറ്റാതെ...
തിരിഞ്ഞു കിടക്കാൻ പറ്റാതെ...
മരുന്ന് കഴിക്കാതെ ഉറങ്ങാൻ പറ്റാതെ...
എത്ര സെഡേഷൻ കൊടുത്താലും മയക്കാൻ പറ്റാതെ...
ആ കിടപ്പ്...
കണ്ടു നിൽക്കാൻ പറ്റില്ല...
ആർക്കും...!!

ജൂൺ 26 ന് അവസാനമായി fb യിൽ ഇട്ട ഫോട്ടോയുമായി ഒരു സാമ്യം പോലും അവശേഷിപ്പിക്കാതെ...
പകുതിയായി കുറഞ്ഞ ശരീരവുമായി... ബെഡിന്റെ ഒരു സൈഡിൽ ഒതുങ്ങി കിടക്കുന്ന ആ രൂപം...!!

ആരൊക്കെ വെറുത്താലും ശപിച്ചാലും ഒന്ന് കണ്ടു കഴിഞ്ഞാൽ കരഞ്ഞു പോകും...!!

ജീവിതത്തിൽ ഒരിക്കലും ഇതുപോലെ എനിക്ക് കരയേണ്ടി വന്നിട്ടില്ല...!!

മറ്റൊരാൾ കരയുന്നത് കണ്ടിട്ട്..!!

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞാൻ ഉണ്ടാവും...!!
ആരെ ഉപേക്ഷിച്ചയാലും
ധിക്കരിച്ചയാലും ഞാൻ കൂടെ ഉണ്ടാവും... ഈ ഒരവസ്ഥ മാറുന്നത് വരെ... എന്തൊക്കെ സംഭവിച്ചാലും...!!
എത്ര നഷ്ടങ്ങൾ ഉണ്ടായാലും..!!

നേരെ നിൽക്കണം...!!
നടന്നു കാണണം..!!

എന്നെ തിരക്കി ഇനിയൊരിക്കലും വന്നില്ലെങ്കിൽ പോലും...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)