കൂടിക്കാഴ്ച്ച..(08/07/2022)
ഒന്ന് കാണണം....
നേരിട്ട്....!!
ഒന്നും ചോദിക്കാനില്ല..
കുറച്ചു നേരം നോക്കിയിരിക്കണം..!!
നിശബ്ദമായി...!!
എന്തിനായിരുന്നു എന്നെ
എന്ന് ഉള്ളിൽ ചോദിക്കണം..!!
മറുപടി പറയണ്ട...
എന്റെ ചോദ്യവും അറിയില്ല..!!
ആരായിരുന്നു ഞാൻ എന്നെങ്കിലും എനിക്ക് മനസിലാക്കണം...!!
അതും ചോദിക്കില്ല...!!
പറയാതെ പറഞ്ഞത് തന്നെ എനിക്ക് താങ്ങാൻ സാധിച്ചിട്ടില്ല..!!
ഇനിയും കേട്ട് നിൽക്കാനുള്ള ശക്തിയില്ല മനസിന്...!!
2020 ൽ പഴയ പരിചയക്കാരി ഇറങ്ങിപോയപ്പോൾ ഉണ്ടായ സങ്കടം ഇന്നും സഹതാപമായി ഉള്ളിൽ ഉണ്ട്...!!
നാലാമത്തെ കാമുകനുമായി ജീവിക്കുന്നത് കാണുമ്പോൾ...!!
ഇപ്പോൾ എന്നെ വീണ്ടും സങ്കടത്തിലാക്കി ഒരാൾ കൂടി ഇറങ്ങി പോയിരിക്കുന്നു...!!
ഒന്ന് കൂടി കാണണം..!!
മിക്കവാറും അവസാനത്തെ..!!
അനുവാദം കിട്ടുമോ എന്ന് അറിയില്ല..!!
വരുന്ന കാര്യം അറിഞ്ഞാൽ മിക്കവാറും ഡോക്ടറെ കൊണ്ട് കാണണ്ട എന്നും പറയുമായിരിക്കും...!!