റോൾ... (03/07/2022)
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് പറയുന്നത് പോലെയാണ്...
വേണ്ടെന്നു തോന്നിയാൽ മാറി കൊടുക്കേണ്ടത്...!!
ആരുടേയും സങ്കടത്തിന് കാരണമാവരുത്...!!
സന്തോഷം മാത്രം കൊടുക്കുക..
സന്തോഷത്തിനു വേണ്ടി കൂടെ നിൽക്കുക...!!
നമ്മൾ ഒരു ഭാരമായി തോന്നുന്നവർ നമ്മെ ഒഴിവാക്കാൻ ശ്രമിക്കുന്നത് സ്വയം മനസിലാക്കണം...
അപ്പോൾ തന്നെ ഒഴിഞ്ഞു മാറി കൊടുക്കുക...!!
ഞാനും അത് തന്നെ ചെയ്യുന്നു..
ആർക്കും ആരോടും കടപ്പാട് ഇല്ലാത്ത ഒരു ലോകം...!!
എത്ര സ്നേഹം പ്രകടിപ്പിച്ചാലും മനസിലാക്കാത്ത ആളുകൾ..!!
ഒഴിവായി പോകുന്നത് തന്നെയാണ് അവർക്ക് ഇഷ്ട്ടം എന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നത് സ്വാഭാവികം...,!!
ചില റോളുകൾ ഒഴിഞ്ഞു മാറലിന്റെ കൂടിയാണ്...!!
ഒറ്റപ്പെടാൻ വിധിക്കപ്പെട്ടവനു എന്ത് ഒഴിഞ്ഞു മാറ്റം...??
താല്പര്യമില്ലായ്‌മ പ്രകടിപ്പിച്ചു തുടങ്ങി...
മടുത്തു കാണും...
ഒറ്റപ്പെടലും ഉപേക്ഷിച്ചു പോക്കലും എനിക്ക് പുതുമയല്ലാത്ത കൊണ്ട് കുഴപ്പമില്ല....!!
ഞാൻ അതിജീവിക്കും...!!
സ്നേഹം ആഗ്രഹിച്ചാൽ കൂടെ ഉണ്ടാവും...
വേണ്ടെന്നു വെച്ചാൽ മാറി തരും...
പരാതിയില്ല...!!
ഒന്നും പിടിച്ചു മേടിച്ചു ശീലമില്ല...!!
അർഹതപെട്ടത് പോലും മൂന്ന് വർഷം ജീവിതത്തിൽ കിട്ടിയിട്ടില്ല...
പിന്നെയല്ലേ ഇത്...!!
എന്റെ റോൾ കഴിഞ്ഞു എന്ന് ഞാൻ തിരിച്ചറിയുന്നു...!!
ഞാൻ അനുഭവിച്ച സങ്കടവും ടെൻഷനും... ഓടിയ ഓട്ടങ്ങളും വേണ്ടായിരുന്നു എന്ന് ഇപ്പൊ മനസ്സ് പറയുന്നു...
ഒരുപാട് കരഞ്ഞിട്ടുണ്ട്...
അത് കൊണ്ട് ഈ കരച്ചിലും പുതിയതല്ല...!!
എന്റെ റോൾ അവസാനിച്ചിരിക്കുന്നു..
നന്മകൾ നേരുന്നു...!!
ശുഭം..