തിരികെ ... (23/06/2022)
ആഗ്രഹിക്കാനും സ്വപ്നം കാണാനും അർഹത ഇല്ലെങ്കിലും അത് ശീലമായത് കൊണ്ട് സംഭവിച്ചു പോകുന്നു...!!
ആർക്കും ഇനിയൊരിക്കലും ഒരു ബാധ്യത ആവരുത് എന്ന് ഓർക്കാറുണ്ട്...
ആരെയും എന്റെ ഈ നശിച്ച ലോകത്തേയ്ക്ക് ക്ഷണിക്കരുതേ എന്നും എന്നോട് തന്നെ ഞാൻ പറയാറുണ്ട്...!!
ഒറ്റയ്ക്ക് ആവുന്നത് തന്നെയാണ് എനിക്ക് നല്ലത്...
ചുറ്റുമുള്ളവർക്ക് ഞാൻ ഒരു ബാധ്യതയാണെന്ന് ഓർമ്മിപ്പിച്ചു കൊടുക്കാതെ തന്നെ മാറി പോകണം എന്നൊക്കെ കരുതാറുണ്ട്...!!
ഒന്നും പക്ഷേ നടക്കാറില്ല...!!
ഫോട്ടോയിൽ കൂടെ ഇടം പിടിക്കുന്നവരെ കാമുകി ആക്കാൻ ആഗ്രഹിക്കുന്നവരും അങ്ങനെ അല്ലെങ്കിൽകൂടി അങ്ങനെ പറഞ്ഞു രസിക്കുന്നവരും എനിക്ക് ചുറ്റുമുണ്ട്...!!
ആരോടും പരാതിയില്ല..
സങ്കടം ഇല്ല...!!
ആരെയും കണ്ട് ജീവിതം സ്വപ്നം കാണുന്നില്ല എന്ന് ആദ്യമേ ഞാൻ പറഞ്ഞു കഴിഞ്ഞു..!!
17 വർഷം സ്നേഹിച്ച ഓർമ്മകൾ ഒരു ദുസ്വപ്നം പോലെ ഉള്ളത് കൊണ്ട് ഇനിയൊന്നും ആഗ്രഹിക്കുന്നില്ല...!!
കൂടെ ഉണ്ടായിട്ടും... കൂട്ടിരുന്നിട്ടും മനസിലാക്കാൻ പറ്റിയില്ലെങ്കിൽ
ആരുമായിരുന്നില്ല അവരെന്നു സ്വയം തിരിച്ചറിയുന്നതാണ് ശരിയെന്നു തോന്നി...!!
ഒരു വാശി പുറത്ത്...
ഇതുവരെ തിരിഞ്ഞു നോക്കാത്തവരുടെയും
സ്നേഹിക്കാത്തവരുടെയും പുറകെ പോകാൻ സാധിക്കുന്നു എങ്കിൽ വിട്ടു കൊടുക്കുക..
ഇനി ഒരു തോന്നൽ ആയി പോലും അവർക്ക് ശല്യം ആവരുത്..
മാറിനടക്കുക...
മാറി കൊടുക്കുക...!!
ചങ്ക് പറിച്ചു കൊടുത്തു സ്നേഹിച്ചിട്ടും തിരിച്ചറിയുന്നില്ലെങ്കിൽ
തിരിഞ്ഞു നടക്കുക...
ഇനിയങ്ങോട്ട് ഒറ്റയ്ക്ക് തന്നെയെന്ന് ഉറപ്പിക്കുക..!!
ഒരു വിളി കൊണ്ടോ ഒരു മെസ്സേജ് കൊണ്ടോ ആരെയും ബാധിക്കാതെ ഇരിക്കുവാൻ ശ്രമിക്കുക...!!