210 മണിക്കൂറുകൾ (13/07/2022)
കടന്നു പോയ 210 മണിക്കൂറുകൾ ജീവിതത്തിലെ ഏറ്റവും പ്രീയപെട്ട ദിനങ്ങളുടെ ഭാഗമാണ്...!!
ആദ്യമായും ഇനി അവസാനമായും ചെയ്തു എന്ന് കരുതുവാൻ ആഗ്രഹിക്കുന്ന ചില സന്തോഷങ്ങൾ...!!
ഇട്ടെറിഞ്ഞു പോയ ചില തിരക്കുകൾ കാരണം നിന്നെ തേടിയെത്താൻ ഞാൻ ഇത്തിരി വൈകി...!!
മറന്നിട്ടല്ല... പണികൾ ഒരുപാട് ഉണ്ടായിരുന്നു..
കഴിഞ്ഞ അഞ്ച് ദിവസങ്ങൾ മാറ്റി വെച്ച പലതും നിസാരമായി ഞാൻ കണ്ട ദിനങ്ങൾ...!!
അതിലും വലുതായി ഇനി ഒന്നും ജീവിതത്തിൽ സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ച അനുഭവങ്ങൾ..!!
കുറ്റപെടുത്തലും അവഗണയും നേരിട്ടെങ്കിലും സന്തോഷം മാത്രം...!!
ആദ്യമായി മറ്റൊരാൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു എന്നൊരു തോന്നൽ...!!
തിരിച്ചു ഒന്നും ആഗ്രഹിച്ചിട്ടില്ല...
ആഗ്രഹിക്കുന്നില്ല...
സംശയങ്ങളും കുറ്റങ്ങളും ആവോളം കിട്ടി ബോധിച്ചു...!!
ഒരാളും ഇങ്ങനെ കിടന്ന് പോവല്ലേ എന്നൊരു പ്രാർത്ഥന മാത്രം...!!
കൂടെ ഉണ്ടാവാൻ അവസരം തന്ന ദൈവത്തിനു നന്ദി മാത്രം..!!