ഒഴിഞ്ഞു മാറൽ (01/07/2022)
നഷ്ടപ്പെടൽ ഏകദേശം പൂർണമായിരുന്നു...ഇനി ഒരിക്കലും ഒരു മടങ്ങി പോക്ക് സാധ്യമല്ല എന്ന് തോന്നുന്നു... മറവി പ്രണയത്തെ കാർന്നു തിന്ന് തുടങ്ങി..!! ഓർമ്മയിലെവിടെയും ഞാൻ ഇനി ഉണ്ടാവാൻ സാധ്യത തെല്ലുമില്ല...!! അനുവദിച്ചു തന്ന രംഗം കഴിവിന്റെ പരമാവധി ഭംഗിയായി തന്നെ ആടി തീർക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്...കൂടുതലായി ചെയ്യാനും കൂട്ടി ചേർക്കാനും ഇനിയൊന്നുമില്ല എന്റെ പക്കൽ...!!
ഇനിയങ്ങോട്ട് ഒറ്റയ്ക്ക് തന്നെ തുഴയണം... തനിയെ... കൂട്ടുണ്ടായവർ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ ഇറങ്ങി പോയി എന്ന് ആശ്വസിക്കാം... ഇനി കൂടെ നടക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല...!!
ഒഴിഞ്ഞുമാറി കൊടുക്കുക... സമയമായി എന്ന് സ്വയം സങ്കൽപ്പിക്കുക...!!
ഇതുവരെ തന്നതിനൊക്കെയും നന്ദി പറയുക...
!!
വിട പറയുക... ഒരു തുള്ളി പോലും കണ്ണീർ പൊഴിക്കാതെ ഒഴിഞ്ഞു കൊടുക്കുക...!!
ഒരിക്കൽ കൂടി തനിയെ...
ഇത്തവണ അവസാന തനിച്ചാവൽ...!!
പരാതിയില്ല...
പിണക്കമില്ല...
കുന്നോളം സങ്കടം മാത്രം...!!