വെറുപ്പ്... (14/07/2022)
ആരോടും വെറുപ്പില്ല...!!
സ്നേഹവും...!!
ഉള്ളത് ചില സന്തോഷങ്ങൾ മാത്രം..!!
മനഃപൂർവം സൃഷ്ടിക്കപെടുന്ന സന്തോഷങ്ങൾ..!!
ചില നഷ്ടങ്ങൾ തരുന്ന സന്തോഷങ്ങൾ...!!
പോയവരെ നന്ദിയോടെ ഓർക്കുന്ന ചില സന്തോഷങ്ങൾ...!!
ചെയ്തു തന്ന ഉപകാരങ്ങൾക്കും മാറി തന്ന ജീവിതത്തിനും നന്ദി മാത്രം...!!
ആരെയും ചതിച്ചിട്ടില്ല...!!
ഇനിയൊട്ടും ആഗ്രഹവുമില്ല...
ആരും എന്നെയും ചതിക്കുന്നില്ല..!!
തിരിച്ചുപോക്കുകൾ തിരിച്ചറിവ് ആണ്...!!
ഇറങ്ങി നടക്കാൻ....
തിരിച്ചു നടക്കാൻ ഉള്ള ഒരു ശക്തി ഉണ്ടായിരുന്നു എങ്കിൽ പലരും ഇന്നും ജീവനോടെ അവശേഷിച്ചേനെ...!!
നഷ്ടപ്പെട്ടവരെ കുറിച്ച് സങ്കടമില്ല ഇപ്പോൾ..!!
വിധിച്ചിട്ടില്ല എന്നുള്ള ആശ്വസിപ്പിക്കൽ കൊണ്ടല്ല...!!
ചെയ്തു കൂട്ടിയ പാതകങ്ങൾ ഓർമ്മയുള്ളത് കൊണ്ട്..!!
കൂടെയുള്ള രണ്ട് കുരുന്നുകൾക്ക് നഷ്ടപെട്ടത് വിലപ്പെട്ടതാണ്...!!
അതിന്റെ മൂല്യം ഓർക്കുമ്പോൾ വെറുക്കാൻ തോന്നുന്നു...!!
എങ്കിലും വെറുക്കുന്നില്ല.. ശപിക്കുന്നില്ല...!!
എവിടെയെങ്കിലും നന്നായി ജീവിച്ചു പോട്ടെ എന്ന് ആഗ്രഹിക്കുന്നു...!!
പിന്നീട് പരിചയപെട്ടവർ എല്ലാരും പ്രീയപെട്ടവർ തന്നെ..!!
ആരിൽ നിന്നും മോശമായി ഒന്നും സംഭവിച്ചില്ല...!!
സൗഹൃദവും പ്രണയവും വെച്ചു നീട്ടിയിട്ടുണ്ട്... ജീവിതവും...!!
വേണ്ടെന്ന് വെയ്ക്കേണ്ടി വന്നു...!!
അനുഭവങ്ങൾ.. പാളിച്ചകൾ..!!
ആരോടും ഒരു കടപ്പാടുമില്ല...!!
ജീവിതം ഒറ്റയ്ക്ക് തന്നെ...!!
കൂടെ കൂടുന്നവർ പരിചയക്കാർ...
സഹയാത്രികർ...
താൽക്കാലികം...!!
ഇനിയും ഒരു തുറന്ന പുസ്തകമായി തന്നെ ജീവിതം മുന്നോട്ട് പോട്ടെ...!!
നഷ്ടപെടാനോ സങ്കടപെടാനോ ഇനിയൊന്നുമില്ല...
ആരുമില്ല...!!
So I am happy...!!!
വെറുപ്പില്ല... ആരോടും...!!!