മനസിലാക്കാത്തവർ...!!(06/07/2022)

ചിലർ അങ്ങനെയാണ്...!!
എത്ര കിട്ടിയാലും മനസിലാക്കില്ല..!!
പഠിക്കില്ല...!!
ഞാനും അങ്ങനെ തന്നെ...!!
പിന്നെയും പുറകെ ചെല്ലും...
നാണംകെടും...!!

നമ്മൾ വീണു പോയപ്പോൾ തിരിഞ്ഞു നോക്കാതിരുന്നവർ..
എല്ലാം കഴിഞ്ഞു ചിലപ്പോൾ തിരിച്ചു വന്നേക്കാം...!!
നമ്മളുടെ പ്രശ്നം തീർന്നു..അഥവാ അവരെ കൊണ്ട് നമുക്കിനി ആവശ്യം ഉണ്ടാവില്ല എന്ന് ഉറപ്പാക്കിയ ശേഷം...!!
അതിന് ഉളുപ്പില്ലായ്മ്മ എന്ന് തന്നെ പറയണം...!!

എന്നിരുന്നാലും...

അങ്ങനെ തിരിഞ്ഞു നിന്നവർ വീണ്ടും വരുമ്പോൾ...
സ്വീകരിച്ചിരുത്തുമ്പോൾ...
ഒന്നുമല്ലാതായി തീരുന്നത് വീഴ്ചയിൽ നമ്മുടെ കൂടെ നിന്നവരാണ്...!!
ഓർക്കുക...!!

എല്ലാവരുടെയും തനി നിറം  കണ്ടതും പറഞ്ഞു കൊടുത്തതുമാണ്...!!

എന്നിട്ടും കൂടുമ്പോൾ അവർ ഒന്നാവും... രക്തബന്ധം ആണ് പോലും..!!

നമ്മൾ പുറത്തും...!!

എത്ര കിട്ടിയാലും പഠിക്കാത്തവർ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടവർ ആണ് അന്ന് വീണു പോയവർ...!!
അല്ലെങ്കിൽ...
ആഡംബരങ്ങൾ കണ്ട് ഭ്രമിച്ചു, ഉപകാരങ്ങൾ ഇല്ലെങ്കിലും നാട്ടുകാരുടെ മുന്നിൽ ആളാവാൻ ശ്രമിക്കുന്ന പൊങ്ങച്ചക്കാർ ..!!

ആ വീഴ്ചയിൽ കൂടെ നിന്നവരും താങ്ങിഎടുത്തവരും
ഈ ലോകത്തിനു ഒരിക്കലും ചേരാത്തവർ...!!
മണ്ടൻമാർ എന്ന് വിളിച്ചാൽ കുറഞ്ഞുപോയേക്കാം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)